Terms & Conditions
സേവനത്തിന്റെ ചട്ടങ്ങളും നിബന്ധനകളും
സേവനത്തിനായുള്ള ഈ നിബന്ധനകൾ (ഇനിമുതൽ “നിബന്ധനകൾ” അല്ലെങ്കിൽ “ടിഒഎസ്” എന്ന് പരാമർശിക്കപ്പെടുന്നത്) ഉപയോക്താവായ നിങ്ങൾക്കും (ഇനിമുതൽ “ഉപയോക്താവ്” അല്ലെങ്കിൽ “നിങ്ങൾ” എന്ന് പരാമർശിക്കപ്പെടുന്നത്, കൂടാതെ “നിങ്ങളുടെ” എന്നത് പോലുള്ള സർവനാമ രൂപങ്ങളും ഉൾപ്പെടുന്നു”) ബാലൻസ്ഹീറോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും (ഇനിമുതൽ“ ബാലൻസ്ഹീറോ ”അല്ലെങ്കിൽ“കമ്പനി” അല്ലെങ്കിൽ“ഞങ്ങൾ” എന്ന് പരാമർശിക്കപ്പെടുന്നത്) ഇടയിൽ നിയമപരമായി ബാധ്യതയുണ്ടാക്കുന്ന ഒരു കരാറാണ്.
ബാലൻസ്ഹീറോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നത് കമ്പനീസ് ആക്ട്, 2013 പ്രകാരം രൂപീകരിച്ചതും ഹുദാ സിറ്റി സെൻറർ മെട്രോ സ്റ്റേഷൻ, ഫ്ലോർ-5,സെക്ടർ - 29,ഗുഡ്ഗാവ്, ഹരിയാന, ഇന്ത്യ-122002 എന്ന വിലാസത്തിൽ രജിസ്ട്രേഡ് ഓഫീസ് ഉള്ളതുമായ ഒരു കമ്പനിയാണ്. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 അനുസരിച്ചുള്ള ഒരു ഇലക്ട്രോണിക് രേഖയാണ് ഈ പ്രമാണം, ഇത് ഒരു കമ്പ്യൂട്ടർ സിസ്റ്റം സൃഷ്ടിച്ചതാണ്, ഇതിന് ഫിസിക്കൽ അല്ലെങ്കിൽ ഡിജിറ്റൽ ഒപ്പുകൾ ആവശ്യമില്ല. വെബ്സൈറ്റ് ഉപയോഗത്തിൽ കൃത്യമായ ജാഗ്രത പുലർത്തുന്നതിനായി ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറീസ് ഗൈഡ്ലൈൻസ്) ചട്ടങ്ങൾ, 2011 ലെ ചട്ടം 3 പ്രകാരമാണ് ഈ പ്രമാണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബാലൻസ്ഹീറോ അല്ലെങ്കിൽ അതിന്റെ മൂന്നാം കക്ഷി പങ്കാളികൾ, ഗ്ലോബൽ ഫോൺ എക്സ്പെൻസ് മാനേജുമെന്റ് (പിഇഎം) സേവനങ്ങൾ ഉൾപ്പെടെ (മൊത്തത്തിൽ “സേവനങ്ങൾ” എന്ന് പരാമർശിക്കപ്പെടുന്നത്) വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ, നിലവിലുള്ളതോ അല്ലെങ്കിൽ ഭാവിയിലുള്ളതോ, www.truebalance.io ലും ഗൂഗിൾ പ്ളേ സ്റ്റോറിലും ഉള്ള റിലീസ് പതിപ്പ്, www.truebalance.io - ലേക്ക് ലിങ്കുചെയ്തിരിക്കുന്ന എല്ലാ അനുബന്ധ സൈറ്റുകളും ഉൾപ്പെടെ, ഏതെന്ന പരിഗണിക്കാതെ തന്നെ ഹാർഡ്വെയർ കൂടാതെ അല്ലെങ്കിൽ സോഫ്റ്റ്വെയർ അടങ്ങിയ മൊബൈൽ ഫോണുകൾ, സ്മാർട്ട് ഫോണുകൾ (ഇനിമുതൽ “ട്രൂബാലൻസ് ആപ്ലിക്കേഷൻ” അല്ലെങ്കിൽ “ടിബി ആപ്പ്” എന്ന് പരാമർശിക്കപ്പെടുന്നത്) അല്ലെങ്കിൽ മറ്റ് സേവനങ്ങൾ (മൊത്തത്തിൽ "സേവനങ്ങൾ” എന്ന് പരാമർശിക്കപ്പെടുന്നത്) എന്നിവയുൾപ്പെടെ ഏതൊരു ഉപകരണത്തിലൂടെയും ആക്സസ് ചെയ്യാവുന്ന കമ്പനിയുടെ സാങ്കേതിക പ്ലാറ്റ്ഫോമിന്റെ നിങ്ങളുടെ ഉപയോഗവും പ്രവേശനവും ഈ നിബന്ധനകൾ നിയന്ത്രിക്കും.
ട്രൂബാലൻസ് ആപ്ലിക്കേഷനിൽ ഒരു അക്കൗണ്ട്/കണക്ക്/കണക്ക് സൃഷ്ടിക്കുന്നതിലൂടെ, ഈ നിബന്ധനകളും ടിബി ആപ്പിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ബാധകമായ മറ്റേതൊരു ചട്ടങ്ങളും നിബന്ധനകളും (മൊത്തത്തിൽ “ടിബി നിബന്ധനകൾ” എന്ന് പരാമർശിക്കപ്പെടുന്നത്) നിങ്ങൾ പരിപൂർണ്ണമായി അംഗീകരിക്കുന്നതായി കണക്കാക്കപ്പെടുന്നു. നിങ്ങൾക്ക് ടിബി നിബന്ധനകൾ സ്വീകാര്യമല്ലാതാവുന്ന അല്ലെങ്കിൽ അംഗീകരിക്കുവാൻ കഴിയാത്ത ഏത് സമയത്തും അല്ലെങ്കിൽ അത്തരം ടിബി നിബന്ധനകൾക്ക് വിധേയരാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ സേവനങ്ങൾ ആക്സസ് ചെയ്യുകയോ ബ്രൗസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യരുത്, കൂടാതെ സേവനങ്ങൾ സ്വീകരിക്കുന്നത് ഉടൻ തന്നെ നിർത്തുകയും വേണം. ടിബി നിബന്ധനകളിലും അതിന്റെ ഭേദഗതികളിലും മാറ്റം വരുത്താതെ നിരുപാധികമായി അവ നിങ്ങൾ സ്വീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് കമ്പനി നിങ്ങൾക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് എന്ന് നിങ്ങൾ ഇതിനാൽ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. കൂടാതെ, സേവനങ്ങൾ ലഭിക്കുന്നതിന് ടിബി ആപ്പിൽ ഒരു അക്കൗണ്ട്/കണക്ക്/കണക്ക് മാത്രം രജിസ്റ്റർ ചെയ്യാനേ നിങ്ങൾക്ക് അർഹതയുള്ളൂ എന്ന് കൂടി നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. മേൽപ്പറഞ്ഞത് ലംഘിച്ചുകൊണ്ട് നിങ്ങൾ സൃഷ്ടിക്കുന്ന ഏതൊരു അധിക ടിബി അക്കൗണ്ടുകളും, മുന്നറിയിപ്പില്ലാതെ ഉടൻ തന്നെ നിർജ്ജീവമാക്കപ്പെടുന്നതായിരിക്കും. ഈ നിബന്ധനകളുടെ ലംഘനത്തിലൂടെ സൃഷ്ടിച്ച അത്തരം അധിക അക്കൗണ്ടിലൂടെ സമ്പാദിച്ച ഏതൊരു പണവും, സമ്മാനങ്ങളും, സൗജന്യ പോയിന്റുകൾ മുതലായവയും റദ്ദാക്കുവാൻ കമ്പനിക്ക് അവകാശമുണ്ടായിരിക്കും.
ഒരു സേവനത്തിന്റെ ഏതെങ്കിലും നിർദ്ദിഷ്ട ഭാഗവുമായി ബന്ധപ്പെട്ട് ഈ നിബന്ധനകളും ടിബി അപ്ലിക്കേഷനിൽ മറ്റെവിടെയെങ്കിലും പോസ്റ്റുചെയ്തിരിക്കുന്ന നിബന്ധനകളും തമ്മിൽ ഒരു വൈരുദ്ധ്യമുണ്ടെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആ നിർദ്ദിഷ്ട സേവനത്തിന്റെ ആ ഭാഗത്തിന്റെ കാര്യത്തിൽ രണ്ടാമത്തെ നിബന്ധനകൾ ആണ് നിലനിൽക്കുക.
ഈ നിബന്ധനകളുടെയോ അല്ലെങ്കിൽ മറ്റ് ടിബി നിബന്ധനകളുടെയോ ഏതെങ്കിലും വ്യവസ്ഥകൾ നിങ്ങൾ ലംഘിക്കുകയോ ഭംഗപ്പെടുത്തുകയോ ചെയ്യുകയാണെങ്കിൽ, കമ്പനിയുടെ മാത്രം വിവേചനാധികാരത്തിൽ ഞങ്ങൾ ഒരു മുന്നറിയിപ്പ് നൽകിയേക്കാം, അല്ലെങ്കിൽ സേവനം ലഭിക്കുവാനുള്ള നിങ്ങളുടെ കഴിവ് ഉടനടി അവസാനിപ്പിച്ചേക്കാം. ഞങ്ങളുടെ ഭാഗത്തുനിന്നും യാതൊരുവിധ ബാധ്യതകളും ഉണ്ടാകാതെ തന്നെ നിങ്ങളെ അറിയിക്കാതെ, കാരണത്തോട് കൂടിയോ അല്ലാതെയോ എപ്പോൾ വേണമെങ്കിലും സേവനം ഉപയോഗിക്കുന്നതിനുള്ള നിങ്ങളുടെ കഴിവ് അവസാനിപ്പിക്കുവാൻ കമ്പനിക്ക് അവകാശമുണ്ടെന്ന് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഈ നിബന്ധനകളോ നിങ്ങളുടെ ആക്സസ് അല്ലെങ്കിൽ ഉപയോഗം അവസാനിപ്പിക്കുകയോ ചെയ്യുന്നത് ബാലൻസ്ഹീറോയ്ക്ക് നിയമപരമായോ ധാർമ്മികമായോ അർഹതയുള്ള മറ്റേതൊരു അവകാശത്തെയോ അല്ലെങ്കിൽ പ്രതിവിയെയോ ബാധിക്കുന്നതായിരിക്കില്ല.
ട്രൂബാലൻസ് ആപ്ലിക്കേഷന്റെ ഒരു രജിസ്ട്രേഡ് ഉപയോക്താവാകുന്നതിലൂടെ, നാഷണൽ ഡു നോട്ട് കോൾ രജിസ്ട്രിക്ക് കീഴിൽ നിങ്ങൾ തിരഞ്ഞെടുത്ത മുൻഗണന പരിഗണിക്കാതെ, കമ്പനിക്കോ അതിന്റെ ഏതെങ്കിലും പങ്കാളികൾക്കോ, കൂടാതെ അല്ലെങ്കിൽ അഫിലിയേറ്റുകൾക്കോ ഇമെയിൽ, എസ്എംഎസ്, എംഎംഎസ്, ടെലിഫോണിക് കോളുകൾ എന്നിവയുൾപ്പെടെ എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താതെ എല്ലാ ആശയവിനിമയ മോഡുകൾ വഴിയും നിങ്ങളുമായി ബന്ധപ്പെടാമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
18 വയസ്സിന് താഴെ പ്രായമുള്ള വ്യക്തികൾക്ക് അല്ലെങ്കിൽ സേവനങ്ങൾ നേടുന്നതിൽ നിന്നും അല്ലെങ്കിൽ ആക്സസ് ചെയ്യുന്നതിൽ നിന്നും ബാലൻസ്ഹീറോ മുമ്പ് സസ്പെൻഡ് ചെയ്ത അല്ലെങ്കിൽ നീക്കംചെയ്ത വ്യക്തികൾക്ക് ആർക്കും ഈ സേവനങ്ങൾ ലഭ്യമായിരിക്കില്ല. നിബന്ധനകൾ അംഗീകരിക്കുന്നതിലൂടെ അല്ലെങ്കിൽ സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടെന്നും സേവനങ്ങൾ നേടുന്നതിൽ നിന്നും മുമ്പ് ബാലൻസ്ഹീറോ സസ്പെൻഡ് ചെയ്യുകയോ നീക്കം ചെയ്യുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങളാൽ അയോഗ്യരാക്കുകയോ ചെയ്തിട്ടില്ലെന്നും നിങ്ങൾ സൂചിപ്പിക്കുന്നു. ഈ കരാറിൽ ഏർപ്പെടുന്നതിനും ഈ കരാറിലെ എല്ലാ നിബന്ധനകളും പാലിക്കുന്നതിനും നിങ്ങൾക്ക് അവകാശവും അധികാരവും ശേഷിയുമുണ്ടെന്ന് നിങ്ങൾ സൂചിപ്പിക്കുകയും ഉറപ്പുനൽകുകയും ചെയ്യുന്നു. നിങ്ങൾ ഏതെങ്കിലും വ്യക്തിയായി അല്ലെങ്കിൽ സ്ഥാപനമായി ആൾമാറാട്ടം നടത്തുകയോ ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ വ്യക്തിത്വം, പ്രായം അല്ലെങ്കിൽ ബന്ധം എന്നിവ തെറ്റായി പ്രസ്താവിക്കുകയോ തെറ്റായി അവതരിപ്പിക്കുകയോ ചെയ്യരുത്.
സേവനവും ട്രൂബാലൻസ് ആപ്ലിക്കേഷനും ഉപയോഗിക്കുന്നതിനുള്ള ഒരു വ്യവസ്ഥ എന്ന നിലയിൽ, നിങ്ങൾ ചെയ്യേണ്ടത് (i) ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രീ-പെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്-പെയ്ഡ് മൊബൈൽ കണക്ഷൻ ഉണ്ടായിരിക്കണം, (ii) ഒരു അക്കൗണ്ട്/കണക്ക് ("അക്കൗണ്ട്/കണക്ക്") സൃഷ്ടിച്ച് രജിസ്റ്റർ ചെയ്യുക, (iii) നിങ്ങൾ കൃത്യവും പൂർണ്ണവുമായ രജിസ്ട്രേഷൻ വിവരങ്ങൾ (ഒരു ഉപയോക്തൃനാമം (“ഉപയോക്തൃനാമം”), മൊബൈൽ നമ്പർ, സേവനം ആക്സസ് ചെയ്യാൻ നിങ്ങൾ ഉപയോഗിക്കുന്ന പാസ്വേഡ് എന്നിവ ഉൾപ്പെടെ, എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താതെ) നൽകുമെന്ന് ഉറപ്പാക്കുക, നിങ്ങളുടെ ഇമെയിൽ വിലാസവും ആവശ്യപ്പെട്ടേക്കാം (iv) നിങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ കൃത്യവും കാലികവുമായി സൂക്ഷിക്കുക. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് നിബന്ധനകളുടെ ലംഘനമായിരിക്കും, അത് നിങ്ങളുടെ അക്കൗണ്ട്/കണക്ക് ഉടനടി അവസാനിപ്പിക്കുന്നതിന് കാരണമാകാം.
ഈ നിബന്ധനകളുടെ ഉദ്ദേശ്യത്തിനായി, അക്കൗണ്ട്/കണക്ക് എന്നാൽ ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ഒരു മൊബൈൽ കണക്ഷൻ അല്ലെങ്കിൽ മറ്റേതെങ്കിലും മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉപയോക്താവ് വിജയകരമായി സൃഷ്ടിച്ച അക്കൗണ്ട്/കണക്ക് എന്നർത്ഥം, എന്നാൽ അതിൽ പേര്, ബദ്ധപ്പെടുവാനുള്ള വിശദാംശങ്ങൾ, ഉപയോക്തൃനാമം, പാസ്വേഡ് എന്നിവയിൽ മാത്രം പരിമിതപ്പെടുത്താതെ, രജിസ്ട്രേഷൻ പ്രക്രിയയിൽ പൂരിപ്പിക്കുകയും ട്രൂബാലൻസ് ആപ്ലിക്കേഷനും സേവനങ്ങളും ആക്സസ് ചെയ്യുന്നതിന് സമയാസമയങ്ങളിൽ നൽകുന്ന വിവരങ്ങളും മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും ഉൾപ്പെടുകയും ചെയ്യുന്നു. ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന മൊബൈൽ കണക്ഷൻ അല്ലെങ്കിൽ കമ്പനി നിർദ്ദേശിച്ചിട്ടുള്ള അത്തരത്തിലുള്ള മറ്റേതെങ്കിലും മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മാത്രമേ ട്രൂബാലൻസ് ആപ്ലിക്കേഷൻ പ്രവർത്തിക്കുകയുള്ളൂ.
നിങ്ങൾ ഇവ ചെയ്യില്ല എന്ന് സമ്മതിക്കുകയും ഉറപ്പു നൽകുകയും ചെയ്യുന്നു
സ്വന്തം വിവേചനാധികാരത്തിൽ ഒരു ഉപയോക്തൃനാമം രജിസ്റ്റർ ചെയ്യുന്നത് നിരസിക്കുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള അവകാശം ബാലൻസ്ഹീറോയിൽ നിക്ഷിപ്തമായിരിക്കും. നിങ്ങളുടെ അക്കൗണ്ടിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ പൂർണ ഉത്തരവാദിത്തവും ബാധ്യതയും നിങ്ങൾക്ക് മാത്രമായിരിക്കും, കൂടാതെ നിങ്ങളുടെ ഉപയോക്തൃനാമത്തിന്റെയും പാസ്വേഡിന്റെയും രഹസ്യസ്വഭാവം നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്തവും നിങ്ങൾക്കാണ്. നിങ്ങളുടെ അനാസ്ഥ മൂലം, ഏതെങ്കിലും മൂന്നാം കക്ഷിക്ക് നിങ്ങളുടെ ഉപയോക്തൃനാമത്തിലേക്കും പാസ്വേഡിലേക്കും പ്രവേശനം ലഭിക്കുന്നതിന് ഒരു സാഹചര്യത്തിലും, ബാലൻസ്ഹീറോ ഉത്തരവാദിയായിരിക്കില്ല. മറ്റൊരു ഉപയോക്താവിന്റെ സ്പഷ്ടമായ മുൻകൂർ അനുമതിയില്ലാതെ നിങ്ങൾ ഒരിക്കലും മറ്റൊരു ഉപയോക്താവിന്റെ അക്കൗണ്ട്/കണക്ക് ഉപയോഗിക്കരുത്. നിങ്ങളുടെ അക്കൗണ്ടിന്റെ അനധികൃത ഉപയോഗത്തെക്കുറിച്ച് അല്ലെങ്കിൽ നിങ്ങൾക്ക് അറിയേണ്ട അക്കൗണ്ടുമായി ബന്ധപ്പെട്ട മറ്റ് സുരക്ഷാ ലംഘനങ്ങളെക്കുറിച്ച് ഞങ്ങൾ നിങ്ങളെ ഉടൻതന്നെ രേഖാമൂലം അറിയിക്കുന്നതായിരിക്കും. നിബന്ധനകൾ ലംഘിക്കുന്ന അല്ലെങ്കിൽ മറ്റേതെങ്കിലും ഉപയോക്താവിനെ സേവനം ഉപയോഗിക്കുന്നതിൽ നിന്നും അല്ലെങ്കിൽ ആസ്വദിക്കുന്നതിൽ നിന്നും തടയുന്നതോ ആയ ഒരു ഉപയോക്താവിന്റെ ഏത് പെരുമാറ്റവും ഞങ്ങളുടെ പൂർണ്ണമായ വിവേചനാധികാരത്തിൽ കർശനമായി നിരോധിച്ചിരിക്കുന്നു.
നിങ്ങൾ നൽകിയ എല്ലാ വ്യക്തിഗത, കോൺടാക്റ്റ് വിവരങ്ങളും രഹസ്യാത്മകമായി സൂക്ഷിക്കും, അതിൽ നിങ്ങളുടെ അക്കൗണ്ട്/കണക്ക് സൃഷ്ടിക്കലും തുടർന്നുള്ള അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ഉൾപ്പെടുന്നു, കൂടാതെ അത് ടിബി ആപ്പിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ബാലൻസ്ഹീറോയുടെ വ്യക്തിഗത വിവര നയത്തിന് (“സ്വകാര്യതാ നയം”) വിധേയവുമായിരിക്കും, കൂടാതെ ബാലൻസ്ഹീറോയ്ക്കും മറ്റ് ഉപയോക്താക്കൾക്കും എന്ത് വ്യക്തിഗത വിവരങ്ങൾ നൽകും, അത്തരം വിവരങ്ങൾ ബാലൻസ്ഹീറോഎങ്ങനെ ഉപയോഗിക്കാം, പങ്കിടാം എന്നിവ അതിൽ വിശദീകരിക്കുന്നുമുണ്ട്.
സ്വകാര്യതാ നയത്തിന് വിധേയമായി, സേവനങ്ങൾക്കോ മറ്റേതെങ്കിലും അനുബന്ധ സേവനങ്ങൾക്കോ ആവശ്യമായേക്കാവുന്ന നിങ്ങൾ നൽകിയ ചില വിവരങ്ങളും മറ്റ് മെറ്റീരിയലുകളും മൂന്നാം കക്ഷികൾക്ക് നൽകിയേക്കാമെന്നത് ശ്രദ്ധിക്കുക.
ട്രൂബാലൻസ് ആപ്ലിക്കേഷന്റെയും സേവനത്തിന്റെയും ഉപയോഗത്തെ നിങ്ങൾ അംഗീകരിക്കുകയും ഉറപ്പുനൽകുകയും ചെയ്യുന്നു
ട്രൂബാലൻസുമായി പങ്കാളിത്തമുള്ള ട്രൂബാലൻസ് ബിസിനസ്സ് പങ്കാളികൾ വാഗ്ദാനം ചെയ്യുന്ന ചില സേവനങ്ങളുമായി ബന്ധപ്പെട്ട് ട്രൂബാലൻസ് പ്ലാറ്റ്ഫോം വഴി ചില ബില്ലുകൾ അടയ്ക്കാൻ ട്രൂബാലൻസ് സൗകര്യമൊരുക്കുന്നു. ട്രൂ ബാലൻസിന്റെ ബിൽ പേയ്മെന്റ് സേവനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ട്രൂബാലൻസ് പ്ലാറ്റ്ഫോമിലെ പ്രസക്തമായ ലിങ്കുകൾ ദയവായി കാണുക. കൂടാതെ, മൊബൈലിനും ഡി.ടി.എച്ചിനുമുള്ള പ്രീപെയ്ഡ് റീചാർജുകൾ, ബിൽ പേയ്മെന്റുകൾ എന്നിവയ്ക്കായി ചില ഡിജിറ്റൽ ഉൽപ്പന്നങ്ങൾ ട്രൂബാലൻസ് വാഗ്ദാനം ചെയ്യുന്നു. ബിൽ പേയ്മെന്റുകളുമായും ഡിജിറ്റൽ ഉൽപ്പന്നങ്ങളുമായും ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ചുവടെ നൽകിയിരിക്കുന്നു. ബിൽ പേയ്മെന്റുകളുമായും ഡിജിറ്റൽ ഉൽപ്പന്നങ്ങളുമായും ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ ഇതിനകം അംഗീകരിച്ച എസ്എസ്ഒഐഡി നിബന്ധനകളുമായി ചേർന്ന് ബാധകമാണ്. ഓരോ എസ്എസ്ഒഐഡി ചട്ടവും നിബന്ധനയും നിങ്ങൾക്ക് ബാധകമാണ്, അല്ലെങ്കിൽ ട്രൂബാലൻസ് പ്ലാറ്റ്ഫോമിലെ നിങ്ങളുടെ ഏതെങ്കിലും പ്രവർത്തനങ്ങൾ, അത്തരം ചട്ടമോ വ്യവസ്ഥയോ ചുവടെ പ്രത്യേകമായി പുനരാവിഷ്ക്കരിച്ചിട്ടില്ലെങ്കിലും. ചുവടെ സൂചിപ്പിച്ചിരിക്കുന്ന 'കരാർ' അല്ലെങ്കിൽ ' ചട്ടങ്ങളും നിബന്ധനകളും' നിബന്ധനകളിൽ ബിൽ പേയ്മെന്റുകളുമായും ഡിജിറ്റൽ ഉൽപ്പന്നങ്ങളുമായും ബന്ധപ്പെട്ട ചട്ടങ്ങളും നിബന്ധനകളും എസ്എസ്ഒഐഡി ചട്ടങ്ങളും നിബന്ധനകളും ട്രൂബാലൻസ് സേവനങ്ങളുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളുമായി അല്ലെങ്കിൽ ട്രൂബാലൻസ് പ്ലാറ്റ് ഫോമുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട ചട്ടങ്ങളിലും നിബന്ധനകളിലും ഉൾപ്പെടുന്നു.
പരസ്യദാതാക്കളും ഇ-കൊമേഴ്സ് വെബ്സൈറ്റുകളും (മൊത്തത്തിൽ “മൂന്നാം കക്ഷി വെബ്സൈറ്റുകൾ”) ഉൾപ്പെടെയുള്ള മൂന്നാം കക്ഷി വെബ്സൈറ്റുകളുടെ ആപ്ലിക്കേഷൻ ഉള്ളടക്കത്തിലേക്കോ സേവന ദാതാക്കളിലേക്കോ നിങ്ങളെ നയിക്കുന്ന ലിങ്കുകൾ നിങ്ങൾക്ക് ട്രൂബാലൻസ് ആപ്ലിക്കേഷൻ നൽകാം, മൂന്നാം കക്ഷി ദാതാക്കൾക്ക് അവരുടേതായ ചട്ടങ്ങളും നിബന്ധനകളും ഉണ്ടായിരിക്കാം അവ നിങ്ങൾ അംഗീകരിക്കേണ്ടതുണ്ട്.
ട്രൂബാലൻസ് ആപ്ലിക്കേഷനിൽ നിന്ന് നിങ്ങളെ നയിച്ചേക്കാവുന്ന ഏതെങ്കിലും മൂന്നാം കക്ഷി വെബ്സൈറ്റുകളെ ബാലൻസ്ഹീറോ സാക്ഷ്യപ്പെടുത്തുന്നില്ല. അത്തരം മൂന്നാം കക്ഷി വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ നിങ്ങളുടെ സൗകര്യാർത്ഥം മാത്രമാണ് നൽകിയിട്ടുള്ളത്. ട്രൂബാലൻസ് ആപ്ലിക്കേഷനിൽ ലഭ്യമായ ഒരു ലിങ്ക് വഴി ഏതെങ്കിലും മൂന്നാം കക്ഷി വെബ്സൈറ്റുകൾ സന്ദർശിക്കുകയും ഉപയോഗിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ സ്വതന്ത്രമായ വിവേചനാധികാരവും വിവേകവും ഉപയോഗിക്കുക. ഈ ലിങ്കുകൽ നൽകുന്നത് ഈ വെബ്സൈറ്റുകളെയോ അവ നൽകുന്ന ഉൽപ്പന്നങ്ങളെയും സേവനങ്ങളെയുമോ ഞങ്ങൾ സാക്ഷ്യപ്പെടുത്തു എന്ന് അർത്ഥമാക്കുന്നില്ല. ഈ മറ്റ് വെബ്സൈറ്റുകളുടെ ഉള്ളടക്കത്തിനോ കൃത്യതയ്ക്കോ ഞങ്ങൾക്ക് ഉത്തരവാദിത്തമോ ബാധ്യതയോ ഇല്ലെന്ന് നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. അത്തരം മൂന്നാം കക്ഷി വെബ്സൈറ്റുകളുടെ നിങ്ങളുടെ ഉപയോഗവും അത്തരം മൂന്നാം കക്ഷി വെബ്സൈറ്റുകളിൽ ലഭ്യമായ എല്ലാ ഉള്ളടക്കവും ബന്ധപ്പെട്ട മൂന്നാം കക്ഷി വെബ്സൈറ്റിന്റെ ഉപയോഗ നിബന്ധനകൾക്ക് വിധേയമാണ്, കൂടാതെ ഏതെങ്കിലും മൂന്നാം കക്ഷി വെബ്സൈറ്റുകൾ നിങ്ങൾ ഉപയോഗിക്കുന്നതിന് ബാലൻസ്ഹീറോ ഉത്തരവാദിയായിരിക്കില്ല, മാത്രമല്ല വെബ്സൈറ്റിൽ ദൃശ്യമാകുന്ന മൂന്നാം കക്ഷി വിവരങ്ങളിൽ നിന്ന് ഉണ്ടാകുന്ന നഷ്ടം അല്ലെങ്കിൽ നാശനഷ്ടം, വിവരങ്ങൾ പ്രദർശിപ്പിക്കുന്ന രീതി അല്ലെങ്കിൽ കൃത്യമല്ലാത്തതോ തനിപ്പകർപ്പായതോ ആയ വിവരങ്ങൾ അല്ലെങ്കിൽ മറ്റൊരു വ്യക്തി ആകാൻ ഒരു വ്യക്തി ആൾമാറാട്ടം നടത്തുന്നത് എന്നിവ ഉൾപ്പെടെ ഇക്കാര്യത്തിൽ ഒരു ഞങ്ങൾക്ക് ഒരു ബാധ്യതയുമുണ്ടായിരില്ല.
“ട്രൂബാലൻസ് ഗിഫ്റ്റ് കാർഡ്” എന്നാൽ ബാലൻസ്ഹീറോ ഇന്ത്യ നൽകുന്ന ഗിഫ്റ്റ് ഇൻസ്ട്രുമെന്റ് എന്നാണർത്ഥം. ട്രൂബാലൻസ് ഉപയോക്താക്കൾക്ക് ഗിഫ്റ്റ് കാർഡുകൾ വാങ്ങാനും മറ്റുള്ളവർക്ക് അയയ്ക്കാനും അല്ലെങ്കിൽ തങ്ങൾക്ക് തന്നെ ഉപയോഗിക്കാനുമാകും, സ്വീകർത്താക്കൾ ട്രൂബാലൻസ് ഉപയോക്താക്കളാകേണ്ട ആവശ്യമില്ല, എന്നിരുന്നാലും അത്തരം ഗിഫ്റ്റ് കാർഡുകളുടെ റിഡംപ്ഷൻ ട്രൂബാലൻസ് ആപ്പിൽ മാത്രമേ സംഭവിക്കൂ. ഒരു പേയ്മെന്റ് രീതിയായി ഒരു ഗിഫ്റ്റ് കാർഡ് ഉപയോഗിക്കുന്നതിന്, സ്വീകർത്താവ് അവരുടെ ട്രൂബാലൻസ് അക്കൗണ്ടിൽ ഗിഫ്റ്റ് കാർഡ് സീരിയൽ നമ്പർ (ഗിഫ്റ്റ് കാർഡ് വൗച്ചറിൽ നൽകിയിട്ടുള്ളത്) ചേർക്കണം (“റെഡീം” അല്ലെങ്കിൽ “ക്ലെയിം”). ഒരിക്കൽ ചേർത്ത ഗിഫ്റ്റ് കാർഡുകൾ (“റെഡീം” അല്ലെങ്കിൽ “ക്ലെയിം”) ട്രൂബാലൻസ് ആപ്പിലെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി മാത്രമേ ഉപയോഗിക്കാവൂ, അവ കൈമാറാനോ പിൻവലിക്കാനോ കഴിയില്ല. ഗിഫ്റ്റ് കാർഡുകളുടെ റിഡംപ്ഷന് ഫീസുകളോ നിരക്കുകളോ ബാധകമല്ല.
കാലഹരണപ്പെടൽ
BHI നൽകുന്ന ഒരു ഗിഫ്റ്റ് കാർഡിൻ്റെ സാധുത വാങ്ങിയ തീയതി മുതൽ 1 വർഷമായിരിക്കും. ഗിഫ്റ്റ് കാർഡിൻ്റെ റിഡീംഷൻ പരിഗണിക്കാതെ തന്നെ, ബന്ധപ്പെട്ട ഗിഫ്റ്റ് കാർഡ് വാങ്ങിയ തീയതി മുതൽ 1 വർഷത്തേക്ക് മാത്രമേ ഉപയോഗിക്കാനാകൂ എന്ന് ഇതിനാൽ വ്യക്തമാക്കുന്നു. 1 വർഷത്തിന് ശേഷം കാലഹരണപ്പെടുകയാണെങ്കിൽ, cs@balancehero.com എന്ന വിലാസത്തിൽ അഭ്യർത്ഥിച്ച് ഒരു പുതിയ ഗിഫ്റ്റ് കാർഡ് വീണ്ടും നൽകാം.
പരിമിതികൾ
ഒരിക്കൽ വാങ്ങിയ ഗിഫ്റ്റ് കാർഡുകൾ ഒരു സാഹചര്യത്തിലും റദ്ദാക്കുവാനോ തിരികെ നൽകുവാനോ കഴിയില്ല.
₹ 10,000 വരെയുള്ള മൂല്യത്തിൽ മാത്രമേ ഗിഫ്റ്റ് കാർഡുകൾ വാങ്ങാൻ കഴിയൂ.
ഗിഫ്റ്റ് കാർഡുകൾ വാങ്ങുന്നതിന് ഉപയോക്താക്കൾക്ക് ഗിഫ്റ്റ് കാർഡ്, ഫ്രീ പോയിന്റ് അല്ലെങ്കിൽ വാലറ്റ് മണി എന്നിവ ഉപയോഗിക്കാൻ കഴിയില്ല.
ഇന്ത്യക്ക് പുറത്ത് ഇഷ്യു ചെയ്തിട്ടുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയില്ല.
തട്ടിപ്പ്
ഒരു ഗിഫ്റ്റ് കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ നശിപ്പിക്കുകയോ അനുമതിയില്ലാതെ ഉപയോഗിക്കുകയോ ചെയ്താൽ ട്രൂബാലൻസിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ല. വഞ്ചനാപരമായി ലഭിച്ച ഒരു ഗിഫ്റ്റ് കാർഡ് റെഡീം ചെയ്യുകയോ അല്ലെങ്കിൽ ട്രൂബാലൻസ് ആപ്പിൽ വാങ്ങാൻ ഉപയോഗിക്കുകയോ ചെയ്താൽ ഉപഭോക്താവിന്റെ അക്കൗണ്ടുകൾ ക്ളോസ് ചെയ്യുവാനോ ഗിഫ്റ്റ് കാർഡുകൾ കാലഹരണപ്പെടുത്തുവാനോ ട്രൂബാലൻസിന് അവകാശമുണ്ടായിരിക്കും.
ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ ഒരു പുനർവിൽപ്പനക്കാരൻ മാത്രമാണ് ട്രൂബാലൻസ്. ട്രൂബാലൻസ് മൊബൈൽ ഓപ്പറേറ്റർ സേവനങ്ങൾ നൽകുന്നില്ല, മാത്രമല്ല പ്രീപെയ്ഡ് മൊബൈൽ റീചാർജ്, ഡിടിഎച്ച് & മൊബൈൽ അല്ലെങ്കിൽ യൂട്ടിലിറ്റി ബിൽ പേയ്മെന്റ് സേവനങ്ങളുടെ ഒരു പുനർവിൽപ്പനക്കാരൻ മാത്രമാണ്, അവ ആത്യന്തികമായി ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കൾ (ഇനി മുതൽ ടെൽകോ അല്ലെങ്കിൽ ടെൽകോസ്) അല്ലെങ്കിൽ മറ്റ് ടെൽകോകളുടെ വിതരണക്കാർ അല്ലെങ്കിൽ അഗ്രിഗേറ്റർമാർ ആണ് നൽകുന്നത്. ടെൽകോസ് നൽകുന്ന സേവനങ്ങളുടെ വാറന്റർ, ഇൻഷുറർ അല്ലെങ്കിൽ ഗ്യാരൻറർ അല്ല ട്രൂബാലൻസ്. പ്രീപെയ്ഡ് മൊബൈൽ റീചാർജ്, ഡിടിഎച്ച് & മൊബൈൽ അല്ലെങ്കിൽ യൂട്ടിലിറ്റി ബിൽ പേയ്മെന്റ് ട്രൂബാലൻസ് എന്നിവ ടെൽകോസ് ഓപ്പറേറ്ററുടെ യാതൊരു കരാർ ലംഘനവും ഇല്ലാതെ ട്രൂബാലൻസ് നിങ്ങൾക്ക് വിൽക്കുന്നു, വാങ്ങിയ മൊബൈൽ പ്രീപെയ്ഡ് റീചാർജ് ഡിടിഎച്ച് & മൊബൈൽ അല്ലെങ്കിൽ യൂട്ടിലിറ്റി ബിൽ പേയ്മെന്റ് എന്നിവയുടെ ഗുണനിലവാരം, നൽകിയ മിനിറ്റ്, ചെലവ്, കാലഹരണപ്പെടൽ, അല്ലെങ്കിൽ മറ്റ് നിബന്ധനകൾ, എന്നിവ സംബന്ധിച്ച തർക്കങ്ങൾ നിങ്ങളും (അല്ലെങ്കിൽ സേവനങ്ങളുടെ സ്വീകർത്താവിനും) ടെൽകോ ഓപ്പറേറ്ററും തമ്മിൽ നേരിട്ട് കൈകാര്യം ചെയ്യേണ്ടതാണ്. ട്രൂബാലൻസ് പ്ലാറ്റ്ഫോമിൽ ലഭ്യമായ പ്രീപെയ്ഡ് റീചാർജുകൾ, ഡിടിഎച്ച് & മൊബൈൽ അല്ലെങ്കിൽ ഡിടിഎച്ചുമായി ബന്ധപ്പെട്ട യൂട്ടിലിറ്റി ബിൽ പേയ്മെന്റ്, മറ്റ് പ്രീപെയ്ഡ് റീചാർജ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രീപെയ്ഡ് റീചാർജ് ഉൽപ്പന്നങ്ങൾക്ക് ഈ വിഭാഗത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും, യോജിച്ച മാറ്റങ്ങളോടെ ബാധകമായിരിക്കും. ഒരു റീചാർജ് പ്രാബല്യത്തിൽ വരുത്തുന്നതിൽ അതിന്റെ ഏതെങ്കിലും റീചാർജ് പങ്കാളികളുടെ ഭാഗത്തുനിന്നുള്ള പരാജയത്തിന് ട്രൂബാലൻസ് ഉത്തരവാദിയായിരിക്കില്ല. എല്ലാ ഡിടിഎച്ച് റീചാർജുകളും യൂട്ടിലിറ്റി ബിൽ പേയ്മെന്റുകളും ബിബിപിഎസ് (ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം) വഴിയാണ് നടക്കുന്നത്, കൂടാതെ ട്രൂബാലൻസ് കാലാകാലങ്ങളിൽ എൻപിസിഐ (നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) നൽകുന്ന ചട്ടങ്ങളും നിബന്ധനകളും കർശനമായി പാലിക്കുകയും ചെയ്യുന്നു.
ബാലൻസ്ഹീറോ, അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ, ഏതെങ്കിലും മൂന്നാം കക്ഷി ഉള്ളടക്ക നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചർ ദാതാക്കൾ, അവരുടെ ബന്ധപ്പെട്ട ഡയറക്ടർമാർ, ഓഫീസർമാർ, ഉദ്യോഗസ്ഥർ, കരാറുകാർ, ഏജന്റുമാർ (മൊത്തത്തിൽ, “ജാമ്യക്കാർ”) എന്നിവർക്ക് വേണ്ടിയും എതിരായും ഉള്ള എല്ലാ ക്ലെയിമുകൾക്കും സ്യൂട്ടുകൾക്കും, വിധികൾക്കും, നഷ്ടങ്ങൾക്കും, കോട്ടങ്ങൾക്കും, ഉണ്ടാകുന്ന ചിലവുകൾക്കും (നികുതി, ഫീസ്, പിഴ, പിഴ, പലിശ, അന്വേഷണത്തിന്റെ ന്യായമായ ചെലവുകൾ, അഭിഭാഷകരുടെ ഫീസും മറ്റു ചിലവുകളും എന്നിവ ഉൾപ്പെടെ) (മൊത്തത്തിൽ “നാശനഷ്ടങ്ങൾ”) നിങ്ങൾ ജാമ്യം നിൽക്കുകയും, നിരുപദ്രവമായി പെരുമാറുകയും ചെയ്യും. അല്ലെങ്കിൽ നിങ്ങളുടെ (i) ട്രൂബാലൻസ് ആപ്ലിക്കേഷന്റെയും സേവനത്തിന്റെയും ഉപയോഗവുമായി ബന്ധപ്പെട്ടവ (ii) നിങ്ങളുടെ ഈ നിബന്ധനകളുടെയോ ടിബി നിബന്ധനകളുടെയോ ലംഘനം (iii) അല്ലെങ്കിൽ ബാലൻസ്ഹീറോ നൽകിയ ഏതെങ്കിലും നിയന്ത്രണങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ ആയി ബദ്ധപ്പെട്ടവ അല്ലെങ്കിൽ (iv) നിങ്ങൾ അല്ലെങ്കിൽ നിങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും മൂന്നാം കക്ഷിയുടെ അശ്രദ്ധമായ അല്ലെങ്കിൽ മനപൂർവമായ തെറ്റ് അല്ലെങ്കിൽ ഒഴിവാക്കലുമായി ബദ്ധപ്പെട്ടവ.
ഈ നിബന്ധനകൾ അവസാനിപ്പിച്ചതിനുശേഷവും ഈ ജാമ്യ ബാധ്യത നിലനിൽക്കും.
സേവനവും ട്രൂബാലൻസ് ആപ്ലിക്കേഷനും ബാലൻസ്ഹീറോയുടെ മാത്രം ആസ്തികളാണ്. മേൽപ്പറഞ്ഞവയിൽ പരിമിതപ്പെടുത്താതെ, ഉപയോക്തൃ ഉള്ളടക്കം (ഇവിടെ നിർവചിച്ചിരിക്കുന്നത്) ഒഴികെ, എല്ലാ ടെക്സ്റ്റ്, പകർപ്പ്, വാക്കുകൾ, ചിത്രം, ഫോട്ടോകൾ, വീഡിയോകൾ, ശബ്ദം, സംഗീതം, അടയാളങ്ങൾ, ലോഗോകൾ, സമാഹാരങ്ങൾ (അർത്ഥം, വിവരങ്ങളുടെ ശേഖരണം, ക്രമീകരണം, അസംബ്ലി ) കൂടാതെ ട്രൂബാലൻസ് ആപ്ലിക്കേഷനിലെ മറ്റ് എല്ലാ ഉള്ളടക്കവും ട്രൂബാലൻസ് (മൊത്തത്തിൽ ഉള്ളടക്കം) പ്രവർത്തിപ്പിക്കുന്ന മൂന്നാം കക്ഷി പ്ലാറ്റ്ഫോമുകളും അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ സോഫ്റ്റ്വെയറുകളും ബാലൻസ്ഹീറോ, ഞങ്ങളുടെ അഫിലിയേറ്റുകൾ അല്ലെങ്കിൽ ഞങ്ങളുടെ ലൈസൻസർമാരുടെ ഉടമസ്ഥതയിലുള്ള ആസ്തികളാണ്, മാത്രമല്ല അവ പകർപ്പവകാശ, അന്താരാഷ്ട്ര പകർപ്പവകാശ ഉടമ്പടികളാൽ പരിരക്ഷിക്കപ്പെടുന്നു. ട്രൂബാലൻസ് ആപ്ലിക്കേഷന്റെയും അതുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും വ്യാപാരമുദ്രകൾ, വ്യാപാര നാമങ്ങൾ, പകർപ്പവകാശം, ഡാറ്റാബേസ് അവകാശങ്ങൾ, പേറ്റന്റുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ബൗദ്ധിക സ്വത്തവകാശങ്ങൾക്കും, അവയിൽ പരിമിതപ്പെടുത്താതെ, ബാലൻസ്ഹീറോ ഉടമസ്ഥാവകാശം നിലനിർത്തും. ഈ നിബന്ധനകൾക്ക് വിധേയമായി ട്രൂബാലൻസ് ആപ്ലിക്കേഷനും സേവനങ്ങളും ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് പരിമിതമായ അവകാശം മാത്രമേ നൽകുന്നുള്ളൂ.
ഈ നിബന്ധനകൾക്ക് കീഴിലുള്ള അവകാശങ്ങളും ചുമതലകളും ഏതൊരു മൂന്നാം കക്ഷിക്കും സ്വതന്ത്രമായി നൽകാനും കൈമാറാനുമുള്ള അവകാശം സ്വന്തം വിവേചനാധികാരത്തിൽ ബാലൻസ്ഹീറോയിൽ നിക്ഷിപ്തമാണ്. ഈ നിബന്ധനകൾക്ക് കീഴിൽ ഏതെങ്കിലും മൂന്നാം കക്ഷിക്ക് അവരുടെ അവകാശങ്ങളും ചുമതലകളും ഏൽപ്പിക്കാനോ കൈമാറാനോ ഉപയോക്താവിന് അവകാശമില്ല.
ഞങ്ങൾ ഒരു പുനർവിൽപ്പനക്കാരൻ മാത്രമാണ്. ബാലൻസ് ഹീറോ ഒരു മൊബൈൽ സേവനവും നൽകുന്നില്ല, കൂടാതെ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളുടെ പ്രീപെയ്ഡ് മൊബൈൽ സേവനങ്ങളുടെ പുനർവിൽപ്പനക്കാരൻ മാത്രമാണ്, അത്തരം പ്രീപെയ്ഡ് റീചാർജ് ദാതാക്കൾ (‘ടെൽകോ’ അല്ലെങ്കിൽ ‘ടെൽകോസ്’), അത്തരം ടെൽകോയുടെ മറ്റ് വിതരണക്കാർ അല്ലെങ്കിൽ അഗ്രഗേറ്റർമാർ ആണ്. ടെൽകോ നൽകുന്ന സേവനങ്ങളുടെ വാറന്ററോ ഇൻഷുററോ ഗ്യാരണ്ടറോ അല്ല ബാലൻസ് ഹീറോ. ടെൽകോ കരാർ ലംഘിച്ചതിന് റീചാർജ് റീഫണ്ട് ചെയ്യുന്നതിന് ഞങ്ങൾ ബാധ്യസ്ഥരല്ല. റീചാർജിന്റെ ഗുണനിലവാരം, ലഭ്യത, ചെലവ്, കാലഹരണപ്പെടൽ അല്ലെങ്കിൽ മറ്റ് നിബന്ധനകൾ എന്നിവ സംബന്ധിച്ച ഏതെങ്കിലും തർക്കങ്ങൾ നിങ്ങൾക്കും (അല്ലെങ്കിൽ റീചാർജ് സ്വീകർത്താവ്) ടെൽകോയും തമ്മിൽ നേരിട്ട് കൈകാര്യം ചെയ്യേണ്ടതാണ്.
ട്രൂബാലൻസിന്റെ പ്രമോഷനുകളിൽ പങ്കെടുക്കുന്നതിന്റെ ഫലമായി നിങ്ങൾ നേടിയ പോയിന്റുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുകയാണെങ്കിൽ ഓരോ മൊബൈൽ നമ്പറിനും റീചാർജിന്റെ പരമാവധി അനുവദനീയമായ മൂല്യം പ്രതിദിനം ₹ 1,000/- ത്തിൽ (ആയിരം ഇന്ത്യൻ രൂപ മാത്രം) കവിയരുത്.
റീചാർജിന്റെ പരമാവധി അനുവദനീയമായ മൂല്യം മുൻകൂട്ടി അറിയിക്കാതെ ഏത് സമയത്തും മാറിയേക്കാം. ബാലൻസ്ഹീറോയുടെ നിയന്ത്രണത്തിലല്ലാത്ത വയർലെസ് നെറ്റ്വർക്കിന്റെ ആശയവിനിമയ പ്രശ്നങ്ങൾ കാരണം നിങ്ങളുടെ റീചാർജും ഡാറ്റ ഉപയോഗവും ഒഴിവാക്കപ്പെട്ടേക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
നിങ്ങളുടെ റീചാർജ് പ്രവർത്തനമോ സേവനത്തിൽ ഉപയോഗിക്കുന്ന ഡാറ്റയോ എല്ലായ്പ്പോഴും ടെൽകോ നിയന്ത്രിക്കുന്ന യഥാർത്ഥ ബാലൻസിൽ പ്രതിഫലിക്കുമെന്ന് ബാലൻസ്ഹീറോ ഉറപ്പുനൽകില്ല. നിങ്ങൾക്കും ടെൽകോയ്ക്കുമിടയിൽ ഒരു ഇടനിലക്കാരനായി ബാലൻസ് ഹീറോ പ്രവർത്തിക്കുന്നതിനാൽ, റീചാർജ് ചെയ്യുന്നതിനുള്ള പേയ്മെന്റ് മടക്കിനൽകുന്നതിനോ അല്ലെങ്കിൽ അത്തരം ഒഴിവാക്കലുകളിൽ നിന്നോ അല്ലെങ്കിൽ തകരാറിൽ നിന്നോ നഷ്ടപരിഹാരം നൽകുന്നതിന് ബാലൻസ്ഹീറോയ്ക്ക് ഒരു ബാധ്യതയുമുണ്ടായിരിക്കില്ല.
ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 പ്രകാരം നിർവചിച്ചിട്ടുള്ള ഒരു ‘ഇടനിലക്കാരന്റെ’ പങ്കാണ് ബാലൻസ് ഹീറോയ്ക്കുള്ളത്. ഒരു ഇടനിലക്കാരനെന്ന നിലയിൽ, ബാലൻസ്ഹീറോ ഉപയോക്താവിന് അവരുടെ മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം നൽകുക മാത്രമാണ് ചെയ്യുന്നത്.
മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്നുള്ള കാലതാമസം, വിലനിർണ്ണയം അല്ലെങ്കിൽ റീചാർജ് റദ്ദാക്കൽ എന്നിവയ്ക്ക് ബാലൻസ്ഹീറോ ഉത്തരവാദിയായിരിക്കില്ല. മൊബൈൽ ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നതിന്റെ ഉത്തരവാദിത്വം ഉപയോക്താവിന് മാത്രമാണ്.
നിലവിലുള്ളത് അല്ലെങ്കിൽ ഭാവിയിൽ ഉള്ള പരിഷ്കാരങ്ങളും അതിന്റെ നിലവാരത്തിലുള്ള മെച്ചപ്പെടുത്തലുകളും അതിലുള്ള സ്റ്റാൻഡേർഡ് മെച്ചപ്പെടുത്തലുകളും, അതിനു കീഴിൽ വാഗ്ദാനം ചെയ്യപ്പെടുന്ന സേവനങ്ങളും ഉൾപ്പെടെ, സോഫ്റ്റ്വെയർ അടക്കം എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ ട്രൂബാലൻസ് ആപ്ലിക്കേഷന്റെ എല്ലാ ബൗദ്ധിക സ്വത്തവകാശങ്ങളും ഉൾപ്പെടെ എല്ലാ അവകാശങ്ങളും ഉടമസ്ഥതയും താൽപ്പര്യവും ബാലൻസ്ഹീറോയ്ക്ക് ഉണ്ടെന്ന് നിങ്ങൾ സമ്മതിക്കുന്നു.
എല്ലായ്പ്പോഴും ഈ നിബന്ധനകളോടുള്ള നിങ്ങളുടെ സമ്മതത്തിന് വിധേയമായി, വാണിജ്യേതര ഉപയോഗത്തിനായി ട്രൂബാലൻസ് ആപ്ലിക്കേഷനും സേവനങ്ങളും ഉപയോഗിക്കുന്നതിന് ബാലൻസ്ഹീറോ നിങ്ങൾക്ക് വ്യക്തിഗതവും പരിമിതവും നിയുക്തമാക്കാനാവാത്തതും അസാധുവാക്കാവുന്നതും നിഷേധകമല്ലാത്തതുമായ ലൈസൻസ് (“ലൈസൻസ്”) നൽകുന്നു. നിങ്ങൾക്ക് സ്വന്തമല്ലാത്തതോ നിയന്ത്രിക്കാത്തതോ ആയ മറ്റേതൊരു മൊബൈൽ ഉപകരണത്തിലും ട്രൂബാലൻസ് അപ്ലിക്കേഷനും സേവനവും ഉപയോഗിക്കാൻ ഈ ലൈസൻസ് നിങ്ങളെ അനുവദിക്കുന്നില്ല.
നിയമങ്ങൾ അത്തരം നിയന്ത്രണങ്ങൾ അനുവദിക്കുകയോ അല്ലെങ്കിൽ ഈ നിബന്ധനകൾ വ്യക്തമായി അനുവദിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, ട്രൂബാലൻസ് ആപ്ലിക്കേഷൻ, ഏതെങ്കിലും അപ്ഡേറ്റുകൾ, അതിന്റെ ഏതെങ്കിലും ഭാഗം എന്നിവ നിങ്ങൾ പകർത്തുകയോ, വിഘടിപ്പിക്കുകയോ, റിവേഴ്സ് എഞ്ചിനീയറിംഗ് നടത്തുകയോ, ഡിസ്അസംബ്ലിംഗ് നടത്തുകയോ, അതിന്റെ സോഴ്സ് കോഡ് കണ്ടെത്താൻ ശ്രമിക്കുകയോ, തിരുത്തുകയോ, അല്ലെങ്കിൽ തത്ഭവമായ സൃഷ്ടികൾ നടത്തുകയോ ചെയ്യുവാൻ പാടുള്ളതല്ല. ഈ നിബന്ധനകളിൽ ചിലത് വ്യക്തമായി അസാധുവാക്കുന്ന വ്യവസ്ഥകൾ ഓപ്പൺ സോഴ്സ് ലൈസൻസിൽ ഉണ്ടായിരിക്കാം.
നിബന്ധനകൾ ട്രൂബാലൻസ് ആപ്ലിക്കേഷനിൽ ഉടമസ്ഥാവകാശമോ ഉടമസ്ഥാവകാശ താൽപ്പര്യമോ ബാലൻസ്ഹീറോയിൽ നിന്ന് നിങ്ങളിലേക്ക് കൈമാറുന്നില്ല. ട്രൂബാലൻസിന്റെ പേര്, ബൗദ്ധിക സ്വത്തവകാശം അല്ലെങ്കിൽ മറ്റ് വാണിജ്യ ചിഹ്നങ്ങൾ ഉപയോഗിക്കാൻ ലൈസൻസ് നിങ്ങളെ അനുവദിക്കുന്നില്ല. ഈ നിബന്ധനകൾക്ക് കീഴിൽ നിങ്ങൾക്ക് വ്യക്തമായി അനുവദിച്ചിട്ടില്ലാത്ത എല്ലാ അവകാശങ്ങളും ലൈസൻസുകളും ബാലൻസ്ഹീറോയുടെ ഉടമസ്ഥതയിലായിരിക്കും.
ടെക്സ്റ്റ്, ചിത്രങ്ങൾ, വീഡിയോ, ശബ്ദം, ഡാറ്റ, വിവരങ്ങൾ എന്നിവയുൾപ്പെടെ ഏതെങ്കിലും ഉള്ളടക്കം അല്ലെങ്കിൽ സോഫ്റ്റ്വെയർ ട്രൂബാലൻസ് ആപ്ലിക്കേഷന്റെ ഏതെങ്കിലും ഭാഗത്ത് സമർപ്പിക്കുന്നതിനും, അപ്ലോഡ് ചെയ്യുന്നതിനും, പോസ്റ്റുചെയ്യുന്നതിനും, പ്രസിദ്ധീകരിക്കുന്നതിനും, പ്രക്ഷേപണം ചെയ്യുന്നതിനും, കൈമാറ്റം ചെയ്യുന്നതിനും, പ്രചരിപ്പിക്കുന്നതിനും, വിതരണം ചെയ്യുന്നതിനും അല്ലെങ്കിൽ വിതരണം ചെയ്യുന്നത് സുഗമമാക്കുന്നതിനും ബാലൻസ്ഹീറോ അതിന്റെ സ്വന്തം വിവേചനാധികാരത്താൽ കാലാകാലങ്ങളിൽ നിങ്ങളെ അനുവദിച്ചേക്കാം, നിങ്ങളുടെ പ്രൊഫൈൽ, നിങ്ങളുടെ മൊബൈൽ ഫോൺ റീചാർജ് ചെയ്യൽ, അല്ലെങ്കിൽ ട്രൂബാലൻസ് ആപ്ലിക്കേഷനും അതിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും അഭിപ്രായങ്ങളോ അവലോകനങ്ങളോ പോസ്റ്റുചെയ്യുന്നത് ഉൾപ്പെടെ (മേൽപ്പറഞ്ഞ എല്ലാ ഉള്ളടക്കവും ചിലപ്പോൾ കൂട്ടായി പരാമർശിക്കപ്പെടും ഇവിടെ “ഉപയോക്തൃ ഉള്ളടക്കം” എന്നായി). ഉപയോക്താവ് നൽകിയ ഏതൊരു ഉപയോക്തൃ ഉള്ളടക്കവും നിങ്ങളുടെ സ്വത്തായി തുടരും. ബാലൻസ് ഹീറോയ്ക്ക് ഉപയോക്തൃ ഉള്ളടക്കം നൽകുന്നതിലൂടെ, സബ്ലൈസൻസിനുള്ള അവകാശം, ഉപയോഗിക്കൽ, പകർത്തൽ, പരിഷ്ക്കരിക്കൽ, തത്ഭവം സൃഷ്ടിക്കൽ, വിതരണം ചെയ്യൽ, പൊതുവായി പ്രദർശിപ്പിക്കൽ, പൊതുവായി അവതരിപ്പിക്കൽ, നിങ്ങളിൽ നിന്ന് കൂടുതൽ അറിയിപ്പോ സമ്മതമോ ഇല്ലാതെയും,നിങ്ങൾക്കോ മറ്റേതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ പേയ്മെന്റ് ആവശ്യമില്ലാതെയും, ഇപ്പോൾ അറിയപ്പെടുന്നതോ ഇനിമുതൽ ആവിഷ്കരിച്ചതോ ആയ എല്ലാ ഫോർമാറ്റുകളിലും വിതരണ ചാനലുകളിലും (സേവനങ്ങളും ട്രൂബാലൻസ് ആപ്ലിക്കേഷനും മൂന്നാം കക്ഷി സൈറ്റുകളിലും സേവനങ്ങളിലും ഉൾപ്പെടെ) അത്തരം ഉപയോക്തൃ ഉള്ളടക്കം ഏതെങ്കിലും വിധത്തിൽ ചൂഷണം ചെയ്യുവാനും നിങ്ങൾ ബാലൻഹീറോക്ക് ഒരു ആഗോള, സ്ഥിരമായ, തിരിച്ചെച്ചെടുക്കുവാനാകാത്ത, കൈമാറ്റം ചെയ്യുവാനാകാത്ത, റോയൽറ്റിയില്ലാത്ത ലൈസൻസ് നൽകുന്നു.
ട്രൂബാലൻസ് ആപ്ലിക്കേഷനിൽ നിങ്ങൾ കൃത്യമല്ലാത്തതോ തെറ്റായതോ ആയ വിവരങ്ങൾ നൽകുന്നത്, ഏതുവിധേനയായാലും, ഏതു കാരണങ്ങളാലായാലും, കമ്പനിയുടെ സ്വന്തം വിവേചനാധികാരത്തിൽ, മുൻകൂട്ടി അറിയിക്കാതെ തന്നെ, നിങ്ങളുടെ അക്കൗണ്ട്/കണക്ക് അല്ലെങ്കിൽ അത്തരം ബാധിത അക്കൗണ്ട്/കണക്ക് ഇല്ലാതാക്കാൻ കാരണമായേക്കാം. അത്തരം ഇല്ലാതാക്കൽ സമയത്ത് അക്കൗണ്ടിലുള്ള എല്ലാ റിവാർഡുകളും സൗജന്യ പോയിന്റുകളും പണവും ഇല്ലാതാക്കുവാൻ കമ്പനിക്ക് അവകാശമുണ്ടായിരിക്കും.
കൂടാതെ, ഏതെങ്കിലും അക്കൗണ്ട്/കണക്ക് ഉടനടി നിർജ്ജീവമാക്കുന്നതിനും അത്തരം അക്കൗണ്ടിൽ ഏതെങ്കിലും റിവാഡുകൾ, സൗജന്യ പോയിന്റുകൾ, ജെമ്സ് അല്ലെങ്കിൽ ഏതെങ്കിലും പണം എന്നിവ ഇല്ലാതാക്കുന്നതിനും കമ്പനിക്ക് അധികാരമുണ്ടായിരിക്കും, അവ കമ്പനിയുടെ വിവേചനാധികാരത്തിലും അതിന്റെ ആഭ്യന്തര അന്വേഷണത്തിന്റെ കണ്ടെത്തലുകൾ പ്രകാരവും ഏതെങ്കിലും ആരോപണവിധേയമായ, സംശയിക്കപ്പെടുന്ന, ഭീഷണിപ്പെടുത്തിയ അല്ലെങ്കിൽ സ്ഥാപിതമായ വഞ്ചനാപരമായ പ്രവർത്തനം നടത്തിയ അല്ലെങ്കിൽ ഈ നിബന്ധനകളുടെ ലംഘനം നടത്തിയ അല്ലെങ്കിൽ മറ്റേതെങ്കിലും ടിബി നിബന്ധനകളുടെ ലംഘനം നടത്തിയതായി കണ്ടെത്തിയാൽ.
ഏതെങ്കിലും വഞ്ചനാപരമായ പ്രവർത്തനത്തെക്കുറിച്ചോ, എന്തെങ്കിലും ഭീഷണികളെ കുറിച്ചോ അല്ലെങ്കിൽ നിബന്ധനകളോ, ടിബി നിബന്ധനകളോ (ഇനിമുതൽ “തെറ്റായ പ്രവർത്തനം” എന്ന് പരാമർശിക്കപ്പെടുന്നു) ലംഘിക്കുന്നതായോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ, അത്തരം തെറ്റായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സംബന്ധിച്ച് നിങ്ങളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ നേടുന്നതിന് കമ്പനിക്ക് നിങ്ങളെ ബന്ധപ്പെടാൻ അർഹതയുണ്ട്. അത്തരം ആഭ്യന്തര അന്വേഷണത്തിൽ നിങ്ങൾ കമ്പനിയുമായി പൂർണ്ണമായും സഹകരിക്കുമെന്നും അത്തരം തെറ്റായ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങളൊന്നും ഒളിച്ചുവയ്ക്കില്ല എന്നും നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. കമ്പനിയുടെ ആഭ്യന്തര അന്വേഷണത്തിന്റെ കണ്ടെത്തലുകൾ അന്തിമമായിരിക്കുമെന്നും അത് കക്ഷികൾക്ക് ബാധകമായിരിക്കുമെന്നും നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
എന്തെങ്കിലും തട്ടിപ്പ് അല്ലെങ്കിൽ സംശയാസ്പദ സ്വഭാവമുള്ള പ്രവർത്തനമോ ഇടപാടുകളോ ഉണ്ടായാൽ, അക്കൗണ്ട്/കണക്ക് തടയാനും അല്ലെങ്കിൽ ഇരട്ട പേയ്മെന്റുകൾ നടന്ന സാഹചര്യങ്ങളിൽ വാലറ്റ് അക്കൗണ്ടിൽ ലഭ്യമായ പണം കുറയ്ക്കാനും കമ്പനിക്ക് അവകാശമുണ്ടായിരിക്കും.
ഏതൊരു വ്യക്തിഗത ഉപയോക്താവും ഒന്നിലധികം സൈനപ്പുകൾ നടത്തിയാൽ, അത് കമ്പനിയുടെ സ്വന്തം വിവേചനാധികാരത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അക്കൗണ്ടുകളും അല്ലെങ്കിൽ അധിക അക്കൗണ്ടുകളും ഉടനടി അവസാനിപ്പിക്കുന്നതിനുള്ള അടിസ്ഥാനമായിരിക്കും.
ഈ ഉപാധിയിലെ വ്യവസ്ഥകളും ഇവിടെ വ്യക്തമാക്കിയ കമ്പനിയുടെ അവകാശങ്ങളും സഞ്ചിതമാണെന്ന് കമ്പനി നിയമത്തിലോ ഇക്വിറ്റിയിലോ ഈ നിബന്ധനകളുടെയോ മറ്റ് ടിബി നിബന്ധനകളുടെയോ മറ്റ് വ്യവസ്ഥകൾ അനുസരിച്ച് കമ്പനി നേടിയേക്കാവുന്ന മറ്റേതെങ്കിലും അവകാശങ്ങളോടുമുള്ള മുൻവിധികളില്ലാതെ നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. വഞ്ചനാപരമായ പ്രവർത്തനത്തിലൂടെയോ ഈ നിബന്ധനകളോ മറ്റ് ടിബി നിബന്ധനകളോ ലംഘിച്ചുകൊണ്ട് നേടിയ ഏതെങ്കിലും പ്രതിഫലം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ ഒരു വ്യക്തിക്കെതിരെ സിവിൽ കൂടാതെ അല്ലെങ്കിൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്താനുള്ള അവകാശം ബാലൻസ്ഹീറോയിൽ നിക്ഷിപ്തമാണ്.
നിങ്ങൾ ഏതെങ്കിലും വഞ്ചനാപരമായ അല്ലെങ്കിൽ സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ അല്ലെങ്കിൽ എന്തെങ്കിലും തെറ്റാണെന്ന് നിങ്ങൾ സംശയിക്കുകയോ ചെയ്താൽ, ദയവായി ഞങ്ങൾക്ക് reportfraud@balancehero.com ൽ റിപ്പോർട്ട് ചെയ്യുക. ഇക്കാര്യത്തിലുള്ള നിങ്ങളുടെ സന്നദ്ധത വളരെയധികം വിലമതിക്കപ്പെടുന്നു.
സേവനങ്ങൾക്കായി മതിയായതും കാര്യക്ഷമവുമായ സാങ്കേതിക പിന്തുണയും നവീകരണങ്ങളും അപ്ഡേറ്റുകളും നൽകാൻ ബാലൻസ്ഹീറോ പരിശ്രമിക്കുന്നു. എന്നിരുന്നാലും, സേവനങ്ങൾക്ക് പിന്തുണയോ പരിപാലനമോ നൽകാനുള്ള ഒരു ബാധ്യതയും ബാലൻസ്ഹീറോയ്ക്ക് ഉണ്ടായിരിക്കില്ല, മാത്രമല്ല പിന്തുണ, നവീകരണം, അപ്ഡേറ്റുകൾ എന്നിവ അതിന്റെ സ്വന്തം വിവേചനാധികാരത്തിൽ പരിമിതപ്പെടുത്താനുള്ള അവകാശവും അതിൽ നിക്ഷിപ്തമാണ്.
മൂന്നാം കക്ഷി സേവനങ്ങളുടെ ഒരു പുനർവിൽപ്പനക്കാരൻ മാത്രമാണ് കമ്പനി എന്ന് നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
ടെൽകോയും ബില്ലർമാരും നൽകേണ്ട സേവനങ്ങളുടെ ഒരു വാറണ്ടർ, ഇൻഷുറർ അല്ലെങ്കിൽ ഗ്യാരണ്ടിയല്ല ബാലൻസ്ഹീറോ, കൂടാതെ മൊബൈൽ ഓപ്പറേറ്റർമാരുടെയോ ബില്ലർമാരുടെയോ ഭാഗത്തു നിന്നും അല്ലെങ്കിൽ റീചാർജിനായി നൽകിയ സംഭാഷണ സമയത്തിന് കാലതാമസം, വിലനിർണ്ണയം അല്ലെങ്കിൽ റദ്ദാക്കൽ എന്നിവയ്ക്ക്, അവ പൂർണ്ണമായും മൊബൈൽ ഓപ്പറേറ്ററുടെ നിർവഹണത്തിൽ ആയതിനാൽ, ഉത്തരവാദിയായിരിക്കുകയുമില്ല. ടെൽകോസ് അല്ലെങ്കിൽ ബില്ലർമാർ നൽകുന്ന പ്രത്യേക ഓഫറുകൾക്കും ടെൽകോസ് അല്ലെങ്കിൽ ബില്ലർമാർ കരാർ ലംഘിച്ചതിനും ഞങ്ങൾ പണം മടക്കിനൽകാൻ ബാധ്യസ്ഥരല്ല. എന്നിരുന്നാലും, ബാലൻസ്ഹീറോയുടെ ഭാഗത്തു നിന്നുമുള്ള ഒരു സാങ്കേതിക പിശക് കാരണം പണമടയ്ക്കൽ പരാജയപ്പെട്ടാൽ, പണമടച്ച തീയതി മുതൽ 14 ദിവസത്തിനുള്ളിൽ അത് നിങ്ങൾക്ക് മടക്കിനൽകുന്നതായിരിക്കും. റീചാർജിന്റെയോ പേയ്മെന്റിന്റെയോ ഗുണനിലവാരം, ലഭ്യത, ചെലവ്, കാലഹരണപ്പെടൽ, അല്ലെങ്കിൽ മറ്റ് നിബന്ധനകൾ എന്നിവ സംബന്ധിച്ച തർക്കങ്ങൾ നിങ്ങളും (അല്ലെങ്കിൽ റീചാർജ് അല്ലെങ്കിൽ പേയ്മെന്റ് സ്വീകർത്താവ്) ടെൽകോ അല്ലെങ്കിൽ സേവന ദാതാക്കളുടെ ബില്ലർമാരും തമ്മിൽ നേരിട്ട് കൈകാര്യം ചെയ്യേണ്ടതാണ്.
മുൻകൂട്ടി അറിയിക്കാതെ തന്നെ ഏത് സമയത്തും പേയ്മെന്റിന്റെ അനുവദനീയമായ പരമാവധി മൂല്യവും മാറാവുന്നതാണ്. ബാലൻസ്ഹീറോയുടെ നിയന്ത്രണത്തിലല്ലാത്ത വയർലെസ് നെറ്റ്വർക്കിന്റെ ആശയവിനിമയ പ്രശ്നങ്ങൾ കാരണം നിങ്ങളുടെ റീചാർജും ഡാറ്റ ഉപയോഗവും ഒഴിവായേക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
നിങ്ങളുടെ റീചാർജ് പ്രവർത്തനമോ സേവനത്തിൽ ഉപയോഗിക്കുന്ന ഡാറ്റയോ എല്ലായ്പ്പോഴും ടെൽകോ നിയന്ത്രിക്കുന്ന യഥാർത്ഥ ബാലൻസിൽ പ്രതിഫലിക്കുമെന്ന് ബാലൻസ്ഹീറോ ഉറപ്പുനൽകുന്നില്ല. നിങ്ങൾക്കും ടെൽകോയ്ക്കും ഇടയിലുള്ള ഒരു ഇടനിലക്കാരനായി ബാലൻസ് ഹീറോ പ്രവർത്തിക്കുന്നതിനാൽ, റീചാർജ് ചെയ്യുന്ന പേയ്മെന്റ് മടക്കി നൽകുന്നതിനോ അത്തരം ഒഴിവാക്കലുകളിൽ നിന്നോ അല്ലെങ്കിൽ അപാകതകളിൽ നിന്നോ എന്തെങ്കിലും നഷ്ടപരിഹാരം നൽകുന്നതിനോ ബാലൻസ്ഹീറോയ്ക്ക് ഒരു ബാധ്യതയും ഉണ്ടായിരിക്കില്ല.
ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 ഉം അതിനുകീഴിലുള്ള ചട്ടങ്ങളും പ്രകാരം നിർവചിച്ചിരിക്കുന്ന ഒരു ‘ഇടനിലക്കാരന്റെ’ പങ്കാണ് ബാലൻസ്ഹീറോക്ക് ഉള്ളത്. ഒരു ഇടനിലക്കാരൻ എന്ന നിലയിൽ, ബാലൻസ്ഹീറോ ഉപയോക്താവിന് അവരുടെ മൊബൈൽ ഫോൺ, ഡിടിഎച്ച്, യൂട്ടിലിറ്റി ബിൽ പേയ്മെന്റ് എന്നിവ റീചാർജ് ചെയ്യുന്നതിനും പോസ്റ്റ്പെയ്ഡ് ബിൽ അടയ്ക്കുന്നതിനുമുള്ള ഒരു പ്ലാറ്റ്ഫോം നൽകുന്നു.
മൊബൈൽ ഓപ്പറേറ്റർമാരുടെ അല്ലെങ്കിൽ സേവന ദാതാക്കളുടെ ബില്ലറുകളിൽ നിന്നുള്ള റീചാർജ് അല്ലെങ്കിൽ ബിൽ പേയ്മെൻറ് കാലതാമസം, വിലനിർണ്ണയം അല്ലെങ്കിൽ റദ്ദാക്കൽ എന്നിവയ്ക്ക് ബാലൻസ്ഹീറോ ഉത്തരവാദിയായിരിക്കില്ല. മൊബൈൽ ഓപ്പറേറ്ററെ അല്ലെങ്കിൽ സേവന ദാതാവിന്റെ ബില്ലറെ തിരഞ്ഞെടുക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഉപയോക്താവിന് മാത്രമായിരിക്കും.
നിങ്ങൾ പ്രീപെയ്ഡ് റീചാർജ് വാങ്ങുന്ന ഡിടിഎച്ച്, മൊബൈൽ അല്ലെങ്കിൽ യൂട്ടിലിറ്റി ബിൽ പേയ്മെന്റ് അക്കൗണ്ട്/കണക്ക് നമ്പറിനും ആ വാങ്ങലുകളുടെ ഫലമായുണ്ടാകുന്ന എല്ലാ ചാർജുകൾക്കും നിങ്ങൾ ഉത്തരവാദിയാണ്. ഡിടിഎച്ച്, മൊബൈൽ അല്ലെങ്കിൽ യൂട്ടിലിറ്റി ബിൽ പേയ്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും ആ വാങ്ങലുകളുടെ ഫലമായുണ്ടാകുന്ന എല്ലാ ചാർജുകൾക്കും കൂടി നിങ്ങൾ ഉത്തരവാദിയാണ്. തെറ്റായ മൊബൈൽ നമ്പർ അല്ലെങ്കിൽ ഡിടിഎച്ച് അക്കൗണ്ട്/കണക്ക് നമ്പർ അല്ലെങ്കിൽ മൊബൈൽ അല്ലെങ്കിൽ യൂട്ടിലിറ്റി ബിൽ പേയ്മെന്റ് നമ്പർ അല്ലെങ്കിൽ തെറ്റായ ടോൾ അല്ലെങ്കിൽ ഡാറ്റ കാർഡ് വിവരങ്ങൾ എന്നിവയ്ക്കായി പ്രീപെയ്ഡ് റീചാർജ് വാങ്ങുന്നതിന് ട്രൂബാലൻസ് ഉത്തരവാദിയല്ല. എന്നിരുന്നാലും, ട്രൂബാലൻസ് പ്ലാറ്റ്ഫോമിൽ നിങ്ങൾ നടത്തിയ ഒരു ഇടപാടിൽ, നിങ്ങളുടെ കാർഡിൽ നിന്നോ ബാങ്ക് അക്കൗണ്ടിൽ നിന്നോ പണം ഈടാക്കുകയും ഇടപാട് പൂർത്തിയായി 24 മണിക്കൂറിനുള്ളിൽ റീചാർജ് ചെയ്യാതിരിക്കുകയും ചെയ്താൽ, ട്രൂബാലൻസ് പ്ലാറ്റ്ഫോമിലെ 'ഞങ്ങളുമായി ബന്ധപ്പെടുക' എന്ന പേജിൽ പരാമർശിച്ചിരിക്കുന്ന ഞങ്ങളുടെ ഉപഭോക്തൃ സേവന ഇ-മെയിൽ വിലാസത്തിലേക്ക് ഒരു ഇ-മെയിൽ അയച്ചുകൊണ്ട് നിങ്ങൾ ഞങ്ങളെ അറിയിക്കേണ്ടതാണ്. മൊബൈൽ നമ്പർ (അല്ലെങ്കിൽ ഡിടിഎച്ച് അക്കൗണ്ട്/കണക്ക് നമ്പർ അല്ലെങ്കിൽ മൊബൈൽ അല്ലെങ്കിൽ യൂട്ടിലിറ്റി ബിൽ പേയ്മെന്റ് നമ്പർ ഐഡി അല്ലെങ്കിൽ ഡാറ്റ കാർഡ് അല്ലെങ്കിൽ ടോൾ-ടാഗ് വിവരങ്ങൾ), ഓപ്പറേറ്റർ നാമം, റീചാർജ് മൂല്യം, ഇടപാട് തീയതി, ഓർഡർ നമ്പർ എന്നിവ ദയവായി ഇ-മെയിലിൽ ഉൾപ്പെടുത്തുക. ട്രൂബാലൻസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കും, റീചാർജ് നൽകാതെ തന്നെ നിങ്ങളുടെ കാർഡിൽ നിന്നോ ബാങ്ക് അക്കൗണ്ടിൽ നിന്നോ പണം ഈടാക്കിയതായി കണ്ടെത്തിയാൽ, നിങ്ങളുടെ ഇ-മെയിൽ ലഭിച്ച തീയതി മുതൽ 21 പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പണം തിരികെ നൽകും. എല്ലാ റീഫണ്ടുകളും നിങ്ങളുടെ സെമി-ക്ളോസ്ഡ് വാലറ്റിലേക്ക് ക്രെഡിറ്റ് ചെയ്യും. നിങ്ങളുടെ ട്രൂബാലൻസ് വാലറ്റിൽ നിന്ന് പണം ഉറവിടത്തിലേക്ക് തിരികെ മാറ്റുന്നതിന് നിങ്ങളുടെ ട്രൂബാലൻസ് വാലറ്റിൽ ഒരു അഭ്യർത്ഥന നൽകാൻ കഴിയും. നിങ്ങളുടെ ബാങ്കിന്റെ നയത്തെ ആശ്രയിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം കാണിക്കാൻ 3-21 പ്രവൃത്തി ദിവസമെടുക്കും.
ഇവിടെ അടങ്ങിയിരിക്കുന്ന ഒന്നിൽ നിന്നും വിരുദ്ധമായി, ഏതെങ്കിലും പ്രമോഷണൽ സ്കീമിന്റെ ഭാഗമായി ലഭിച്ച പണത്തിന്റെ വീണ്ടെടുപ്പ് ബാലൻസ്ഹീറോ നൽകുന്നില്ല. ഏതെങ്കിലും പ്രമോഷണൽ സ്കീം ഉപയോഗിച്ച് നേടിയ ക്യാഷ്ബാക്ക് ബാലൻസ്ഹീറോയുടെ സേവനങ്ങൾ ലഭിക്കുന്നതിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ക്യാഷ്ബാക്ക് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയില്ല. നിങ്ങൾ ബാലൻസ്ഹീറോയുടെ അപ്ലിക്കേഷനിൽ നിന്ന് പുറത്തുകടക്കുകയാണെങ്കിൽ പോലും, ക്യാഷ്ബാക്ക് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയില്ല.
റീചാർജ് ചെയ്യുന്നതിനോ ബിൽ പണമടയ്ക്കുന്നതിനോ, പ്രൊമോഷണൽ, മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായോ മൊബൈൽ നമ്പറുകൾ (കോൺടാക്റ്റ് ഇൻഫർമേഷൻ) ഉപയോഗിക്കുന്നതിനും പങ്കിടുന്നതിനും സ്വകാര്യതാ നയത്തിന് അനുസൃതമായി ഏതെങ്കിലും മൂന്നാം കക്ഷിയുമായി പങ്കിടാനും നിങ്ങൾ ഇതിനാൽ ബാലൻസ്ഹീറോയെ അധികാരപ്പെടുത്തുന്നു. കോൺടാക്റ്റ് വിവരങ്ങൾ ശേഖരിക്കാൻ അനുവദിക്കുന്നതിലൂടെ, ട്രൂബാലൻസ് ആപ്ലിക്കേഷൻ നൽകുന്ന സേവനത്തിന്റെ ഭാഗമായി ആ കോൺടാക്റ്റ് വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള അവകാശം നിങ്ങൾ ട്രൂബാലൻസ് ആപ്ലിക്കേഷന് നൽകുന്നു, മാത്രമല്ല അത്തരം കോൺടാക്റ്റ് വിവരങ്ങൾ ഞങ്ങളുമായി പങ്കിടുന്നതിന് ആവശ്യമായ എല്ലാ അനുമതികളും നിങ്ങൾക്കുണ്ടെന്നും കൂടി നിങ്ങൾ ഉറപ്പു തരുന്നു.
ഈ നിബന്ധനകൾ അവസാനിപ്പിക്കുന്നതുവരെ സേവനങ്ങൾ ഉപയോഗിക്കാനുള്ള നിങ്ങളുടെ അവകാശം തുടരുന്നതായിരിക്കും. ഈ നിബന്ധനകളിലെ വ്യവസ്ഥകൾ അനുസരിച്ച് ഏത് സമയത്തും, സ്വന്തം വിവേചനാധികാരത്തിൽ നിങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ബാലൻസ്ഹീറോ അവസാനിപ്പിക്കാം. ട്രൂബാലൻസ് ആപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്ത് സേവനങ്ങളുടെ ഉപയോഗം അവസാനിപ്പിച്ച് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ നിബന്ധനകൾ അവസാനിപ്പിക്കാം.
ഈ നിബന്ധനകളുടെയോ ബാധകമായ മറ്റേതെങ്കിലും ടിബി നിബന്ധനകളുടെയോ വ്യവസ്ഥകൾ പാലിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ അല്ലെങ്കിൽ ലംഘിച്ചാൽ നിങ്ങളുടെ അക്കൗണ്ട്/കണക്ക് നിർജ്ജീവമാക്കുന്നതിനും സേവനങ്ങൾ നൽകുന്നത് അവസാനിപ്പിക്കുന്നതിനും കമ്പനിക്ക് അവകാശമുണ്ടായിരിക്കും.
അവസാനിപ്പിച്ചുകഴിഞ്ഞാൽ, സേവനങ്ങൾ ഉപയോഗിക്കുന്നത് നിർത്തുമെന്ന് നിങ്ങൾ സമ്മതിക്കുന്നു. നിങ്ങൾ അല്ലെങ്കിൽ ഈ നിബന്ധനകൾ ലംഘിച്ചതിനാൽ ബാലൻസ്ഹീറോ അവസാനിപ്പിച്ചുകഴിഞ്ഞാൽ, സേവനങ്ങളുടെ ഒരു ഭാഗവും നിങ്ങൾക്ക് മടക്കിനൽകില്ല, ഉദാഹരണത്തിന്, ലൈസൻസ് ഫീസ് അല്ലെങ്കിൽ മറ്റ് പ്രീപെയ്ഡ് ഫീസ് ഉണ്ടെങ്കിൽ അവ. ന്യായമായ കാരണമില്ലാതെ ബാലൻസ്ഹീറോ അവസാനിപ്പിച്ചുകഴിഞ്ഞാൽ, നിങ്ങൾ രേഖാലം റീഫണ്ടിനായി അപേക്ഷിച്ചാൽ നിങ്ങൾക്ക് പ്രീപെയ്ഡ് ഫീസ് തിരികെ നൽകുന്നതാണ്, നിങ്ങളുടെ അപേക്ഷയിൽ അത്തരം ഫീസിന്റെ വ്യക്തമായ പേയ്മെന്റ് നിർദ്ദേശത്തിന്റെ രസീതുകൾ ഉൾപ്പെടുത്തിയിരിക്കണം എന്ന ഉപാധിയോടെ.
സേവനങ്ങളിലെ ഏത് പ്രീപെയ്ഡ് ക്രെഡിറ്റുകളും ഉപയോക്തൃ ഉപകരണവുമായും അതിന്റെ ഫോൺ നമ്പറുമായും ബന്ധിപ്പിച്ചിരിക്കുന്നു. ആയതിനാൽ, നിങ്ങൾ ഉപകരണമോ അതിന്റെ സിം കാർഡോ മാറ്റുകയാണെങ്കിൽ, ക്രെഡിറ്റുകൾ ഒരു പുതിയ ഉപകരണത്തിലേക്കോ സിം കാർഡിലേക്കോ കൈമാറാൻ നിങ്ങൾക്ക് കഴിയില്ല, അത്തരം മാറ്റങ്ങൾ സംബന്ധിച്ച റീഫണ്ട് ലഭ്യമല്ല.
വാങ്ങലിൽ നിന്ന് പന്ത്രണ്ട് (12) മാസങ്ങൾക്ക് ശേഷം റീഫണ്ട് അഭ്യർത്ഥിക്കാനുള്ള ഉപയോക്താവിന് അവകാശം പരിഗണിക്കാതെ, ഉപയോഗിക്കാത്ത ക്രെഡിറ്റുകൾ നീക്കംചെയ്യാനുള്ള അവകാശം സ്വന്തം വിവേചനാധികാരത്തിൽ ബാലൻസ്ഹീറോയിൽ നിക്ഷിപ്തമാണ്.
വാറണ്ടിയില്ല, ബാധ്യതയുടെ പരിമിതിയും സംബന്ധിച്ച വകുപ്പുകളും അവസാനിപ്പിക്കൽ വിഭാഗങ്ങളും ഈ നിബന്ധനകളുടെ അവസാനിപ്പിക്കലിനെ അതിജീവിക്കും.
ബാലൻസ്ഹീറോ ആഗോള സേവനങ്ങൾ നൽകുന്നതിനാൽ, ചില അധികാരപരിധിയിലുള്ള ഉപയോക്താക്കൾക്ക് അധിക സേവന നിബന്ധനകൾ ബാധകമാകാം, അത്തരം സാഹചര്യങ്ങൾ ഇതോടൊപ്പമുള്ള അനുബന്ധങ്ങളിൽ ലഭ്യമാക്കും. എപിഐ ഉപയോക്താക്കൾക്ക്, എപിഐ ലൈസൻസ് അനുബന്ധം ബാധകമാണ്.
സേവനങ്ങളും ഈ നിബന്ധനകളും ഏത് സമയത്തും അതിന്റെ വിവേചനാധികാരത്തിൽ പരിഷ്കരിക്കാനുള്ള അവകാശം ബാലൻസ്ഹീറോയിൽ നിക്ഷിപ്തമാണ്. ട്രൂബാലൻസ് ആപ്ലിക്കേഷനിലോ വെബ്സൈറ്റിലോ പ്രസിദ്ധീകരിക്കുന്നതിലൂടെ അത്തരം നിബന്ധനകളുടെ മാറ്റം അറിയിക്കാൻ ബാലൻസ്ഹീറോ പരമാവധി ശ്രമിക്കും. എന്നിരുന്നാലും, അറിയിപ്പിന് ബാലൻസ്ഹീറോ ബാധ്യസ്ഥരല്ല. അത്തരത്തിലുള്ള ഏതെങ്കിലും പരിഷ്ക്കരണത്തെത്തുടർന്ന് നിങ്ങളുടെ ട്രൂബാലൻസ് ആപ്ലിക്കേഷന്റെയും സേവനത്തിന്റെയും ഉപയോഗം പരിഷ്ക്കരിച്ച നിബന്ധനകൾക്ക് വിധേയമാണെന്ന് നിങ്ങൾ സമ്മതിക്കുന്നു.
പുതുക്കിയ നിബന്ധനകൾ അത്തരം പ്രസിദ്ധീകരണത്തിലോ ഉപയോക്താവിന് അറിയിപ്പിലോ പ്രാബല്യത്തിൽ വരും. നിയുക്ത വെബ്സൈറ്റിൽ നിങ്ങൾക്ക് എല്ലായ്പ്പോഴും ഈ നിബന്ധനകളുടെ ഏറ്റവും പുതിയ പതിപ്പ് കണാവുന്നതാണ്.
ബാധകമായ നിയമം അനുവദിക്കുന്ന പരമാവധി പരിധി വരെ, ബാലൻസ്ഹീറോ അല്ലെങ്കിൽ അതിന്റെ ദാതാക്കളോ വിതരണക്കാരോ സേവനങ്ങളുമായി ബന്ധപ്പെട്ട് അവയുടെ ഗുണനിലവാരം, പ്രകടനം, വാണിജ്യപരത, ഒരു പ്രത്യേക ആവശ്യത്തിനുള്ള ഫിറ്റ്നസ് അല്ലെങ്കിൽ മൂന്നാം കക്ഷിയുടെ ലംഘനം അവകാശങ്ങൾ എന്നിവക്ക് പ്രകടിപ്പിച്ചതോ സൂചിപ്പിച്ചതോ ആയ വാറന്റിയോ പ്രാതിനിധ്യമോ നൽകുന്നില്ല.
ട്രൂബാലൻസ് ആപ്ലിക്കേഷൻ ഏതെങ്കിലും ഗവൺമെന്റിന്റെയോ സർക്കാർ ഏജൻസിയുടെയോ നിയമങ്ങൾ, ചട്ടങ്ങൾ, ആവശ്യകതകൾ അല്ലെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കൽ, പൂർത്തീകരണം അല്ലെങ്കിൽ അനുരൂപത എന്നിവയ്ക്ക് കാരണമാകുമെന്ന് ബാലൻസ്ഹീറോ പ്രതിനിധീകരിക്കുകയോ ഉറപ്പുനൽകുകയോ ചെയ്യുന്നില്ല.
തൽഫലമായി, ട്രൂബാലൻസ് ആപ്ലിക്കേഷനും അതുവഴി നൽകിയിട്ടുള്ള സേവനങ്ങളും “ഉള്ളതുപോലെ” നൽകിയിട്ടുണ്ട്, മാത്രമല്ല അവയുടെ ഗുണനിലവാരവും പ്രകടനവും സംബന്ധിച്ച് നിങ്ങൾ മുഴുവൻ അപകടസാധ്യതയും ഏറ്റെടുക്കുന്നു. നിങ്ങളുടെ ഡാറ്റ, വ്യക്തിഗതമാക്കൽ ക്രമീകരണങ്ങൾ അല്ലെങ്കിൽ ട്രൂബാലൻസ് ആപ്ലിക്കേഷനിൽ വാഗ്ദാനം ചെയ്യുന്ന സവിശേഷതകളിലെ മറ്റ് തടസ്സങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാവുന്ന സാങ്കേതിക അല്ലെങ്കിൽ മറ്റ് പ്രവർത്തന ബുദ്ധിമുട്ടുകൾക്കോ പ്രശ്നങ്ങൾക്കോ ഞങ്ങൾക്കോ ഏതെങ്കിലും മൂന്നാം കക്ഷിക്കോ ബാധ്യത ഉണ്ടായിരിക്കില്ല.
ഏതെങ്കിലും പ്രത്യേക സ്ഥലത്ത് സേവനങ്ങൾ ലഭ്യമാണെന്ന് ബാലൻസ്ഹീറോ ഒരു പ്രാതിനിധ്യവും നൽകുന്നില്ല.
സേവനങ്ങൾ എല്ലാ ബ്രോഡ്ബാൻഡ് സേവനങ്ങളുമായും മോഡമുകളുമായും പൊരുത്തപ്പെടുമെന്ന് ബാലൻസ്ഹീറോ നിരാകരിക്കുന്നു, കൂടാതെ ഏതെങ്കിലും പ്രത്യേക ബ്രോഡ്ബാൻഡ് സേവനമോ മോഡലുകളുമായോ സേവനത്തിന്റെ അനുയോജ്യതയെക്കുറിച്ച്പ്രകടമായ അല്ലെങ്കിൽ സൂചിതമായ വാറണ്ടികൾ നിരാകരിക്കുന്നു.
നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലും മുൻകൈയിലും സേവനങ്ങൾ ആക്സസ്സുചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുന്നു കൂടാതെ ബാധകമായ പ്രാദേശിക നിയമങ്ങൾ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ ബാധകമായ ഏതൊരു നിയമങ്ങളും പാലിക്കുന്നതിനുള്ള ഉത്തരവാദിത്വം നിങ്ങൾക്കുണ്ടായിരിക്കും.
സേവനങ്ങളുമായി ബന്ധപ്പെട്ട മെറ്റീരിയലുകൾ കാലഹരണപ്പെട്ടതാകാം, മാത്രമല്ല അത്തരം മെറ്റീരിയലുകൾ അപ്ഡേറ്റുചെയ്യുന്നതിന് ബാലന്സ്ഹീറോ പ്രതിജ്ഞാബദ്ധമല്ല കൂടാതെ ഏതെങ്കിലും പിശകുകൾക്കോ ഒഴിവാക്കലുകൾക്കോ അല്ലെങ്കിൽ അത്തരം വിവരങ്ങളുടെ ഉപയോഗത്തിൽ നിന്നും ലഭിച്ച ഫലങ്ങൾക്കോ ബാലൻസ്ഹീറോ ഉത്തരവാദിയായിരിക്കില്ല. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രൊഫഷണൽ ഉപദേശമല്ല, അവ അത്തരത്തിലുള്ളതായി കണക്കാക്കരുത്. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ ഉപയോഗം നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ്. വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ഉദ്യോഗസ്ഥർ അവലോകനം ചെയ്യുന്ന ഉപയോക്തൃ-പോസ്റ്റുചെയ്യാത്ത വിവരങ്ങൾ ബാലസ്ഹീറോയ്ക്ക് ഉണ്ടായിരിക്കാം, പക്ഷേ അവ ഒരു ബാധ്യതയല്ല.
നിയമം നിരോധിച്ചിട്ടില്ലാത്ത പരിധിവരെ, അത്തരം നാശനഷ്ടങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയെക്കുറിച്ച് ഉപദേശിച്ചിട്ടുണ്ടെങ്കിൽപ്പോലും, ട്രൂബാലൻസ് ആപ്ലിക്കേഷൻ, സേവനങ്ങൾ അല്ലെങ്കിൽ ഉള്ളടക്കത്തിന്റെ ഉപയോഗം അല്ലെങ്കിൽ ഉപയോഗിക്കാനുള്ള കഴിവില്ലായ്മ, എന്നിവയിൽ നിന്ന് ഉണ്ടാകുന്ന, ലാഭം, ഡാറ്റ, സൽപ്പേര് എന്നിവയ്ക്കുള്ള നാശനഷ്ടങ്ങൾ ഉൾപ്പെടെ, എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ, പ്രത്യക്ഷമായ, പരോക്ഷമായ, പ്രത്യേക, ആകസ്മികമായ, അനന്തരഫലമായ അല്ലെങ്കിൽ മാതൃകാപരമായ നാശനഷ്ടങ്ങൾക്ക് ബാലൻസ്ഹീറോ ഒരു കാരണവശാലും ബാധ്യസ്ഥനല്ലെന്ന് നിങ്ങൾ വ്യക്തമായി സമ്മതിക്കുന്നു. പ്രത്യേകിച്ചും, പരിമിതികൾ ഇല്ലാതെ, ട്രൂബാലൻസ് ആപ്ലിക്കേഷനിലോ സേവനങ്ങളിലോ പ്രോസസ്സ് ചെയ്ത ഏതെങ്കിലും വിവരങ്ങൾക്ക് ബാലൻസ്ഹീറോയ്ക്ക് യാതൊരു ബാധ്യതയുമില്ല, അത്തരം വിവരങ്ങൾ വീണ്ടെടുക്കുന്നതിനുള്ള ചെലവുകൾ ഉൾപ്പെടെ. സേവനങ്ങളിലുള്ള എന്തെങ്കിലും പ്രശ്നങ്ങൾ അല്ലെങ്കിൽ അസംതൃപ്തിക്കുള്ള നിങ്ങളുടെ ഏക അവകാശം അല്ലെങ്കിൽ പരിഹാരമാർഗം, ട്രൂബാലൻസ് ആപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്യുകയും സേവനങ്ങളുടെ ഉപയോഗം നിർത്തുകയും ചെയ്യുക എന്നതാണ്.
സേവനങ്ങളുടെ ഉപയോഗത്തിലൂടെയും അതുമായി ബന്ധപ്പെട്ടും നൽകിയ ഉള്ളടക്കത്തിന്റെ സാധുതയ്ക്കും കൃത്യതയ്ക്കും ബാലൻസ്ഹീറോ ബാധ്യസ്ഥരായിരിക്കില്ല. സേവനങ്ങളുടെ ഉപയോഗത്തിലൂടെ ലഭിച്ച വിവരങ്ങളുടെ ഏതെങ്കിലും ഉപയോഗം നിങ്ങളുടെ സ്വന്തം വിവേചനാധികാരത്തിലും അപകടസാധ്യതയിലും ആയിരിക്കും.
ഏതെങ്കിലും താൽക്കാലിക അപ്രാപ്യതയ്ക്കോ, ബാലൻസ്ഹീറോ മുഖേന സ്ഥിരമായി നിർത്തലാക്കുന്നതിനോ അല്ലെങ്കിൽ ആപ്ലിക്കേഷൻ പരിഷ്ക്കരിക്കുന്നതിനോ അല്ലെങ്കിൽ അത്തരം പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന അനന്തരഫലങ്ങൾക്കോ ബാലൻസ്ഹീറോ നിങ്ങളോട് ബാധ്യസ്ഥരായിരിക്കില്ല.
സേവനങ്ങളുടെ പ്രവർത്തനത്തിന് കീഴിലുള്ള നെറ്റ്വർക്ക് സംബന്ധമായ പ്രശ്നങ്ങൾക്ക് ബാലൻസ്ഹീറോ ബാധ്യസ്ഥരല്ലെന്നും നെറ്റ്വർക്ക് കോൺഫിഗറേഷനിൽ എന്തെങ്കിലും മാറ്റങ്ങൾ സേവനങ്ങളുടെ പ്രകടനത്തെ ബാധിച്ചേക്കാമെന്നും നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
സേവനത്തിലൂടെ ശരിയായ വിവരങ്ങൾ നൽകാൻ ബാലൻസ്ഹീറോ ശ്രമിക്കും. എന്നിരുന്നാലും, തെറ്റായ ഉള്ളടക്കത്തിന് ബാലൻസ്ഹീറോ ഉത്തരവാദിയായിരിക്കില്ല, ഉദാഹരണത്തിന്, പ്രധാന ബാലൻസ്, പായ്ക്ക് ബാലൻസ്, റീചാർജ് ചെയ്യുന്ന ചരിത്രം, മറ്റ് സ്ഥിതിവിവരക്കണക്കുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ, എന്നാൽ ഇവയിൽ പരിമിതപ്പെടുത്താതെ. സേവനങ്ങളിലൂടെ ഉപയോക്താക്കൾ ലഭ്യമാക്കിയ ഉപയോക്തൃ ഉള്ളടക്കത്തെ ബാലൻസ്ഹീറോ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു, എന്നിരുന്നാലും അതിന്റെ ഉത്ഭവവും കൃത്യതയും ഉറപ്പുനൽകാൻ കഴിയില്ല.
അതിനാൽ, നിങ്ങൾ തെറ്റായ അല്ലെങ്കിൽ വിരോധിക്കത്തക്ക ഉള്ളടക്കങ്ങൾക്ക് വിധേയരാകാമെന്ന് നിങ്ങൾ അംഗീകരിക്കുന്നു. സേവനങ്ങളിലൂടെയോ അല്ലെങ്കിൽ സേവനങ്ങളുമായി ബന്ധപ്പെട്ടോ പ്രചരിപ്പിച്ചതോ വിതരണം ചെയ്തതോ ആയ ഉള്ളടക്കത്തിനും മറ്റ് വിവരങ്ങൾക്കും ബാലൻസ്ഹീറോ ബാധ്യസ്ഥനല്ല. അത്തരം വിവരങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ അപകടസാധ്യതകളും നിങ്ങൾ വഹിക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
നൽകിയ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്, എന്നാൽ ഏതെങ്കിലും ഡാറ്റയുടെയോ വിവരങ്ങളുടെയോ ഗുണനിലവാരം, കൃത്യത അല്ലെങ്കിൽ സമ്പൂർണ്ണത എന്നിവയെക്കുറിച്ച് കമ്പനി വാറന്റിയോ ഉറപ്പോ നൽകുന്നില്ല. ടിബി ആപ്പിനെക്കുറിച്ചും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും കമ്പനി യാതൊരു വാറന്റിയും അവകാശപ്പെടുകയോ സൂചിപ്പിക്കുകയോ ചെയ്യുന്നില്ല, കൂടാതെ ഒരു പ്രത്യേക ആവശ്യത്തിനായി ഫിറ്റ്നസിന്റെ എല്ലാ വാറന്റികളും നിരാകരിക്കുന്നു, സേവനങ്ങളുടെ കാര്യത്തിൽ വാണിജ്യപരതയുടെ വാറണ്ടികളും, അത്തരം വിവരങ്ങളുടെ ഉപയോഗത്തിൽ നിന്നോ അതിൽ നിന്നോ ഉപയോക്താവിനോ മറ്റേതെങ്കിലും വ്യക്തിക്കോ നേരിട്ടോ അനന്തരഫലമായോ ഉണ്ടാകുന്ന നഷ്ടത്തിന്റെ ഏതെങ്കിലും ബാധ്യത, ഉത്തരവാദിത്തം അല്ലെങ്കിൽ മറ്റേതെങ്കിലും ക്ലെയിം ഉൾപ്പെടെ കമ്പനി ഏറ്റെടുക്കുന്നതല്ല.
മൂന്നാം കക്ഷി സേവന ദാതാക്കളുടെ താൽപ്പര്യാർത്ഥം കമ്പനി മൂന്നാം കക്ഷി സേവനങ്ങളുടെ ഒരു നടത്തിപ്പുകാരൻ ആയി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ, സേവനങ്ങളുടെ മാനദണ്ഡങ്ങളും നിർവ്വഹണവും സംബന്ധിച്ച് സേവന ദാതാവും ഉപയോക്താവും തമ്മിലുള്ള ക്രമീകരണത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തിനും അതിന് യാതൊരു ബാധ്യതയുമില്ല. ഒരു സാഹചര്യത്തിലും സേവന ദാതാവ് നൽകുന്ന സേവനങ്ങൾക്ക് കമ്പനി ബാധ്യസ്ഥരല്ല. ഉപയോക്താവ് ഉപയോഗിക്കുന്ന മൂന്നാം കക്ഷി സേവന ദാതാവിന്റെ ബാധകമായ നിബന്ധനകളും നയങ്ങളും ഉപയോക്താവിനെ നിയന്ത്രിക്കുന്നതായിരിക്കും.
ഒരു സാഹചര്യത്തിലും ഇവയിൽ നിന്നുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കമ്പനിക്ക് ബാധ്യത ഉണ്ടായിരിക്കില്ല (b) സേവനങ്ങളുടെ ഉപയോഗത്തിലോ ഉപയോഗിക്കുവാൻ കഴിവില്ലായ്മയിലോ; (a) സേവനങ്ങളിലൂടെയുള്ള ഇടപാടുകളുടെ ഫലമായോ ഏതെങ്കിലും സേവനങ്ങളിലൂടെ ഏതെങ്കിലും ചരക്കുകൾ, വിവരങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ വാങ്ങിയതോ നേടിയതോ മൂലം അല്ലെങ്കിൽ ലഭിച്ച സന്ദേശങ്ങളോ മൂലം പകരമായി ലഭിച്ച ചരക്കുകളുടെയും സേവനങ്ങളുടെയും സംഭരണച്ചെലവ്; (c) ഉപയോക്താവിന്റെ പ്രക്ഷേപണങ്ങളിലേക്കോ ഡാറ്റയിലേക്കോ അനധികൃതമായി പ്രവേശിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുക; (d) സേവനങ്ങളുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും കാര്യം; പരിമിതപ്പെടുത്താതെ, ഉപയോഗം, ഡാറ്റ അല്ലെങ്കിൽ ലാഭം എന്നിവയ്ക്കുള്ള നാശനഷ്ടങ്ങൾ, കമ്പനിയിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ടതോ ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുന്നതോ ഉൾപ്പെടെ.
(a) കരാർ ലംഘനം, (b) വാറണ്ടിയുടെ ലംഘനം, (c) അശ്രദ്ധ, അല്ലെങ്കിൽ (d) മറ്റേതെങ്കിലും നടപടി, എന്നിവയിൽ നിന്ന് നാശനഷ്ടങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന കാര്യം പരിഗണിക്കാതെ ഈ പരിമിതികൾ, വാറണ്ടികളുടെ നിരാകരണങ്ങൾ, ഒഴിവാക്കലുകൾ എന്നിവ ബാധകമാണ്, അത്തരം ഒഴിവാക്കലും പരിമിതികളും ബാധകമായ നിയമം നിരോധിച്ചിട്ടില്ല.
ബാലൻസ്ഹീറോയുടെ മൊത്തം ബാധ്യത (കരാറിന് കീഴിലാണെങ്കിലും, അശ്രദ്ധ, വാറന്റി അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉൾപ്പെടെയുള്ള അപരാധം) അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെ ബാധ്യത ₹ 5,000 (ഇന്ത്യൻ രൂപ അയ്യായിരം മാത്രം) ആയി പരിമിതപ്പെടുത്തുന്നതാണ്.
നിങ്ങൾ സേവന നിബന്ധനകൾ പാലിക്കുകയും സ്പാമിംഗ്, ഫിഷിംഗ് പ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്യുന്നിടത്തോളം കാലം ഞങ്ങളുടെ സേവനം ഉപയോഗിക്കാൻ ബാലൻസ്ഹീറോ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിബന്ധനകളും സ്പാം, ഫിഷിംഗ് നയവും ലംഘിച്ചേക്കാവുന്ന സ്പാമിംഗ് ഉപയോഗത്തിന്റെ ചില ഉദാഹരണങ്ങൾ ഇനിപ്പറയുന്നവയാണ്.
പ്രക്ഷേപണം ചെയ്യുന്ന ഏതെങ്കിലും ഉള്ളടക്കത്തിന്റെ ഉറവിടം മറച്ചുവെക്കുന്നതിന് ഇമെയിൽ തലക്കെട്ടുകളും ചിത്രങ്ങളും പോലുള്ള ഐഡന്റിഫയറുകൾ കൃത്രിമമായി കൈകാര്യം ചെയ്യുക.
ആവശ്യപ്പെടാത്തതോ അനധികൃതമോ ആയ വസ്തുക്കൾ കൈമാറാൻ സഹായിക്കുന്നതിന് സർവീസ് കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിക്കുക അല്ലെങ്കിൽ ഉപയോഗിക്കുവാൻ ഇടയാക്കുക. ഇതിൽ ഏതെങ്കിലും പ്രൊമോഷണൽ മെറ്റീരിയലുകൾ, യുആർഎല്ലുകൾ, “ജങ്ക് മെയിൽ,” “ചെയിൻ അക്ഷരങ്ങൾ,” “പിരമിഡ് സ്കീമുകൾ” അല്ലെങ്കിൽ മറ്റേതെങ്കിലും അനധികൃത അഭ്യർത്ഥന അപ്ലോഡ് ചെയ്യലും, പോസ്റ്റുചെയ്യലും, ഇമെയിൽ അയയ്ക്കലും, പ്രക്ഷേപണം ചെയ്യലും അല്ലെങ്കിൽ ലഭ്യമാക്കലും ഉൾപ്പെടുന്നു.
“റോബോട്ടുകൾ” ഉപയോഗിക്കുക അല്ലെങ്കിൽ മറ്റുള്ളവരുടെ ഇമെയിൽ വിലാസങ്ങൾ നോക്കുക.
ഒരു മൂന്നാം കക്ഷിയുടെ ബ്രാൻഡിംഗ്, വ്യാപാരമുദ്രകൾ അല്ലെങ്കിൽ മറ്റ് ബൗദ്ധിക സ്വത്തവകാശം ഉപയോഗിക്കുന്ന ഒരു വെബ്സൈറ്റിലേക്ക് ഒരു സ്വീകർത്താവിന് ഒരു സന്ദേശം അയയ്ക്കുന്നത്, ആ മൂന്നാം കക്ഷി അധികാരപ്പെടുത്തിയ ഒരു സൈറ്റ് ഉപയോഗിക്കുന്നുവെന്ന് വിശ്വസിച്ച് സ്വീകർത്താവിനെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ഞങ്ങളുടെ സേവന നിബന്ധനകളുടെയോ ഈ സ്പാം ആൻഡ് ഫിഷിംഗ് നയത്തിന്റെയോ ലംഘനം നിങ്ങളുടെ സേവന എൻറോൾമെൻറിനെ കുറിച്ചും എൻക്രിപ്ഷൻ കീകൾ, ആക്സസ് ലോഗുകൾ, പ്രൊഫൈലുകൾ എന്നിവയുൾപ്പെടെ, എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താതെ, നിങ്ങളുടെ സേവന എൻറോൾമെൻറിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട എന്തും മുൻകൂട്ടി അറിയിക്കാതെ തന്നെ നിങ്ങൾക്കെതിരെയുള്ള നിയമ നടപടികളിലേക്ക് നയിച്ചേക്കാം. സേവനത്തിന്റെ കമ്പ്യൂട്ടർ സിസ്റ്റങ്ങളിലേക്കോ അതിലൂടെയോ ഇമെയിൽ കൈമാറാനുള്ള അവകാശം നൽകാൻ ഈ നയത്തിലെ ഒന്നും ഉദ്ദേശിക്കുന്നില്ല. ബാധകമായേക്കാവുന്ന എല്ലാ സന്ദർഭങ്ങളിലും ഈ നയം നടപ്പിലാക്കുന്നതിൽ പരാജയപ്പെടുന്നത് കൊണ്ട് ബാലൻസ്ഹീറോ ഒരു അവകാശവും ഒഴിവാക്കുന്നില്ല.
സേവനങ്ങളുടെ ഉപയോഗം, സേവനത്തിന്റെ പ്രവർത്തനക്ഷമത, നിങ്ങളും ബാലൻസ് ഹീറോയും തമ്മിലുള്ള ബന്ധം എന്നിവ നിയന്ത്രിക്കുന്നത് ഈ നിബന്ധനകളാണ്, അവ ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമായി വ്യാഖ്യാനിക്കപ്പെടുകയും നിയന്ത്രിക്കപെടുകയും ചെയ്യും. ഈ നിബന്ധനകളുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും ഇന്ത്യയിലെ നിയമങ്ങളാൽ മാത്രമായി നിയന്ത്രിക്കപ്പെടുകയും ഇന്ത്യയിൽ തീർപ്പാക്കപ്പെടുകയും ചെയ്യും, ഗുഡ്ഗാവ് ജില്ലാ കോടതിയായിരിക്കും ആദ്യ ഘട്ടത്തിലെ കോടതി.
ട്രൂബാലൻസ് ആപ്ലിക്കേഷൻ, സേവനങ്ങൾ അല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്ത പദ്ധതികൾ എന്നിവയുടെ ഏതെങ്കിലും ഭാഗം, ദൈവ ഹിതം, യുദ്ധം, രോഗം, വിപ്ലവം, കലാപം, ആഭ്യന്തര കലഹം, പണിമുടക്ക്, ലോക്കൗട്ട്, വെള്ളപ്പൊക്കം, അഗ്നിബാധ,, ഏതെങ്കിലും പബ്ലിക് യൂട്ടിലിറ്റിയുടെ പരാജയം, മനുഷ്യനിർമിത ദുരന്തം, ഇൻഫ്രാസ്ട്രക്ചർ പരാജയം അല്ലെങ്കിൽ ബാലൻസ്ഹീറോയുടെ നിയന്ത്രണത്തിന് അതീതമായ മറ്റേതെങ്കിലും കാരണങ്ങൾ കാരങ്ങങ്ങൾ മൂലം ലഭ്യമല്ലാത്ത സാഹചര്യമുണ്ടായാൽ അതിന് ബാലൻസ്ഹീറോക്ക് യാതൊരു ബാധ്യതയും ഉണ്ടായിരിക്കില്ല.
ഈ നിബന്ധനകളിലെ ഏതെങ്കിലും വ്യവസ്ഥകൾ ദുർബലമോ, അസാധുവോ ആണെങ്കിൽ, അല്ലെങ്കിൽ എന്തെങ്കിലും കാരണത്താൽ നടപ്പിലാക്കാൻ കഴിയാത്തതാണെങ്കിൽ, നിബന്ധനകളുടെ ആ ഭാഗം വേർതിരിക്കാവുന്നതായി കണക്കാക്കപ്പെടും, മാത്രമല്ല നിബന്ധനകളിലെ അവശേഷിക്കുന്ന ഏതെങ്കിലും വ്യവസ്ഥകളുടെ സാധുതയെയും നടപ്പാക്കലിനെയും ഇത് ബാധിക്കുകയുമില്ല.
ഈ നിബന്ധനകളിൽ ബാലൻസ്ഹീറോയും നിങ്ങളും തമ്മിലുള്ള മുഴുവൻ കരാറും ഉൾക്കൊള്ളുന്നു, ഒപ്പം ഇവിടെ വിഷയവുമായി ബന്ധപ്പെട്ട കക്ഷികൾ തമ്മിലുള്ള എല്ലാ മുൻ ധാരണകളും അസാധുവാക്കുന്നു. കരാറിന്റെ ഒരു കാലാവധിയും എഴുതിത്തള്ളില്ലെന്ന് കണക്കാക്കപ്പെടില്ല, അത്തരം എഴുതിത്തള്ളലോ സമ്മതമോ രേഖാമൂലം നൽകുകയും എഴുതിത്തള്ളുകയും സമ്മതിക്കുകയും ചെയ്തുവെന്ന് അവകാശപ്പെടുന്ന പാർട്ടി ഒപ്പിട്ടതല്ലാതെ ഒരു ഒഴിവാക്കലും ഒഴിവാക്കില്ല അല്ലെങ്കിൽ സമ്മതിക്കില്ല.
ഈ കരാറിന് കീഴിലുള്ള കക്ഷികളുടെ എല്ലാ പരിഹാരങ്ങളും ഇവിടെ നൽകിയിട്ടുള്ളതോ അല്ലെങ്കിൽ ചട്ടം, സിവിൽ നിയമം, പൊതു നിയമം, കസ്റ്റം അല്ലെങ്കിൽ വാണിജ്യ ഉപയോഗം എന്നിവയാൽ നൽകപ്പെട്ടതോ ആകട്ടെ, സഞ്ചിതവും ബദലുമല്ല, അവ തുടർച്ചയായി അല്ലെങ്കിൽ ഒരേസമയം നടപ്പിലാക്കാം.
ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 നും അതിനു കീഴിലുള്ള നിയമങ്ങൾക്കും അനുസൃതമായി, പരാതി പരിഹാര ഉദ്യോഗസ്ഥന്റെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ചുവടെ ചേർക്കുന്നു
പേര്: അഞ്ജലി കപൂർ
ഇ-മെയിൽ വിലാസം: terms@Balancehero.com
ബന്ധപ്പെടേണ്ട നമ്പർ 7428196828(സമയം : 9:30 AM മുതൽ 6:00 PM വരെ)